‘അങ്ങനെ ഞാന്‍ പ്രീ ഡിഗ്രി തോറ്റു’- മമ്മൂട്ടി

സിനിമയോടുള്ള സ്നേഹം മൂത്ത് പഠനകാലത്ത് മമ്മൂട്ടിയുടെ ഒരു വര്‍ഷം നഷ്ടടപ്പെട്ടിട്ടുണ്ട്. ആ സംഭവത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം. ഉയരെയ്ക്കു ശേഷം ബോബിസഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എവിടെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി ആ പഴയ കഥ പറഞ്ഞത്. സിനിമയോട് വല്ലാത്ത ഒരു ഭ്രാന്താണ്. സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഞാന്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. തല്ലും കൊണ്ടിട്ടുണ്ട്. സിനിമ കാണാന്‍ പോയ കാരണം പള്ളിക്കൂടത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടുത്തിയ ആളാണ് ഞാന്‍. പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോറ്റു. ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ് ചിരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ജൂബിലി, പ്രകാശ് മൂവിടോണ്‍, മാരുതി പിക്ചേഴ്സ് എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന സിനിമയാണ് എവിടെ.

share this post on...

Related posts