പിറന്നാളിന് മധുരരാജയുടെ പൊരിഞ്ഞ പോര് ഡ്യൂപ്പ് വേണ്ടെന്ന് മമ്മൂട്ടി സല്യൂട്ടടിച്ച് വൈശാഖ്

ലോകം പിറന്നാള്‍ വാഴ്ത്തലുകളുമായി മമ്മൂട്ടിയെ തിരക്കുമ്പോള്‍ അദ്ദേഹം ഇന്ന് എവിടെയാണ്? സോഷ്യല്‍ ലോകം ഒന്നടങ്കം ചോദിച്ച ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.
അദ്ദേഹം ആഘോഷത്തിലല്ല. മറിച്ച് ഇവിടെ പീറ്റര്‍ ഹെയ്‌നുമായി ചേര്‍ന്ന് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിലാണ്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ സെറ്റില്‍ നിന്നാണ് വൈശാഖ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. മധുരരാജയുടെ സുപ്രധാന ആക്?ഷന്‍ രംഗമാണ് ഇന്ന് ചിത്രീകരിക്കുന്നതെന്നും മമ്മൂട്ടിക്കൊപ്പം പീറ്റര്‍ ഹെയ്ന്‍ ആണ് ആക്?ഷന്‍ കൈകാര്യം ചെയ്യുന്നതെന്നും ൈവശാഖ് പറയുന്നു.

ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കുന്നു!…

മമ്മൂട്ടിയുടെ ആഗ്രഹപ്രകാരം ഒരു ഷോട്ടില്‍ പോലും ഡ്യൂപ്പിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വൈശാഖ് വ്യക്തമാക്കി. മമ്മൂട്ടിയുടെ ധൈര്യവും ആത്മസമര്‍പ്പണവും സാമര്‍ത്ഥ്യം അഭിനിവേശം എന്നിവ കാണുമ്പോള്‍ സല്യൂട്ട് ചെയ്ത് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചന്തുവിനെ തോല്‍പിക്കാന്‍ ആവില്ല മക്കളെ എന്ന പ്രശസ്ത ഡലയോഗ് കൂടി ചേര്‍ത്താണ് വൈശാഖിന്റെ പിറന്നാള്‍ ആശംസ. കോടിക്കണക്കിന് പേര്‍ക്ക് പ്രചോദനമായ മലയാള സിനിമയുടെ സുല്‍ത്താന് പിറന്നാളാശംസകളെന്ന് പീറ്റര്‍ ഹെയിനും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts