മമ്മൂട്ടിയുടെ മാസ് അവതാരം! ഷൈലോക്ക് ഫസ്റ്റ് ലുക്ക് പുറത്ത്

സൂപ്പര്‍ ഹിറ്റ് സിനിമകള്‍ കൊണ്ട് മമ്മൂട്ടി നിറഞ്ഞ് നില്‍ക്കുന്ന ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഷൈലോക്ക്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിലായിരുന്നു തുടങ്ങിയത്. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്ന ഷൈലോക്കില്‍ നിന്നും സര്‍െ്രെപസുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
നിലവില്‍ ക്രിസ്തുമസിന് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം എത്തിയ പോസ്റ്ററിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് അവതാരമെന്ന് ഒറ്റവാക്കില്‍ പറയാന്‍ പറ്റുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കൂളിങ് ഗ്ലാസും കാതില്‍ കമ്മലും ധരിച്ച് സിനിമയിലെ ഏതോ ആക്ഷന്‍ രംഗത്തില്‍ നിന്നുള്ള ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. ഷൈലോക്കില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് മമ്മൂട്ടിയ്‌ക്കെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അത് വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. കലിപ്പ് ലുക്കിലുള്ള മമ്മൂട്ടി ചിത്രം കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍.
മമ്മൂട്ടിയും സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും പുറത്ത് വിട്ട പോസ്റ്റര്‍ അതിവേഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വില്ലന്‍ എന്ന് വിളിക്കാന്‍ പറ്റില്ലെങ്കിലും വളരെയധികം പിശുക്കനായ ഒരു പലിശക്കാരനായിട്ടാണ് മമ്മൂട്ടി ഷൈലോക്കില്‍ അഭിനയിക്കുന്നത്. ഷൂട്ടിങിനിടെ ഷൈലോക്കിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒത്തിരി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതെല്ലാം സിനിമയെ കുറിച്ചുള്ള പ്രതീക്ഷയും ആകാംഷകയും വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതോടെ ഷൈലോക്കിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

share this post on...

Related posts