ജീവന്‍ പണയപ്പെടുത്തി മാമാങ്കം; ചിത്രീകരണ രംഗങ്ങള്‍ പുറത്ത്

വിവാദങ്ങള്‍ താണ്ടിയൊരുങ്ങുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകര്‍. എം.പദ്മകുമാറിന്റെ സംവിധാനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ജീവന്‍ പണയം വെച്ചു നടത്തുന്ന സിനിമയുടെ ചിത്രീകരണ രംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകാണ്. സിനിമയിലെ സംഘടന രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
18 ഏക്കര്‍ വിസ്തൃതിയില്‍ ചിത്രത്തിനായുള്ള കൂറ്റന്‍ സെറ്റാണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് വര്‍ക്ക്. കണ്ണൂര്‍, എറണാകുളം, ഒറ്റപ്പാലം, അതിരപ്പിള്ളി, എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അവസാനത്തെ വലിയ ഷെഡ്യൂളിലേക്ക് അടുക്കുകയാണ് മാമാങ്കം. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥ പറയുന്ന സിനിമയില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദനുമുണ്ട്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വര്‍ക്കുകളിലൊന്നാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നതെന്നത് ആകാംക്ഷയേറ്റുന്നു.
കനിഹയും അനു സിത്താരയുമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തരുണ്‍ രാജ് അറോറ, പ്രാചി ടെഹ്ലാന്, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ എന്നിവരും ചിത്രത്തിലുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്.

share this post on...

Related posts