മല്ലിക സുകുമാരൻ നായികയാകുന്ന ‘ബഹുമാനിച്ച് പോയൊരമ്മ’ ടീസർ പുറത്ത്!

ചലച്ചിത്ര താരമായ മല്ലിക സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “ബഹുമാനിച്ച് പോയൊരമ്മ “. ഇരുപത് വയസ്സ് പ്രായത്തിൽ ഒരു മിലിട്ടറി വാനുമായുണ്ടായ കാർ ആക്സിഡൻറിൽ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയൊരു സ്ത്രീയുടെ കഥയാണ് ചിത്രത്തിലുടനീളം. അന്ന് ആ മിലിട്ടറി വാനിൽ ഉണ്ടായ ഒരു മുപ്പത്തിയഞ്ചു വയസ്സുകാരൻ മിലിട്ടറിക്കാരനുമായി പിന്നീട് അൻപത് വർഷം ജീവിതത്തിൽ ഒരിക്കലും കരയാതെ സന്തോഷത്തോടെ ജീവിച്ച് ജീവിതം ധന്യമാക്കിയ ഒരു സ്ത്രീത്വം. അത്തരത്തിലുള്ള അമ്മയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ” ബഹുമാനിച്ച് പോയൊരമ്മ “.

ബഹുമാനിച്ച് പോയൊരമ്മ “ – Veekshanam

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ബേസിൽ വിത്സൺ ആണ്. ”ആശുപത്രിയിൽ ഐ സി യു റൂമിൻറെ വെയ്റ്റിങ് ലോഞ്ചിൽ ഇരിക്കുമ്പോൾ ജീവിതത്തിൽ ഞാൻ കണ്ടു മുട്ടിയ സ്നേഹനിധിയായോരമ്മയുടെ കഥയാണിത്. ആ അമ്മയുടെ കഥ ഞാൻ അറിഞ്ഞപ്പോൾ കൈകൂപ്പി തൊഴുതു പോയി ഒരു നിമിഷം. ഏറെ ബഹുമാനിക്കപ്പെടേണ്ട ആ വ്യക്തിത്വം ഈ ലോകം ഇനി തിരിച്ചറിയണം, ആ അമ്മയുടെ കഥ പറയുന്ന ഈ ഷോർട്ട് ഫിലിമിൽ പ്രശസ്ത നടി മല്ലിക സുകുമാരൻ അഭിനയിച്ചപ്പോൾ അതിലും ഗംഭീരമായി” എന്നാണ് ചിത്രത്തിന്റെ സംവിധായകൻ സുമേഷ് ലാൽ പറയുന്നതും.

mallikamma.

Related posts