തീയേറ്ററുകളിൽ ആദ്യമെത്തുന്ന മലയാള ചിത്രം ‘വെള്ളം’!

കൊവി‍ഡ് പ്രതിസന്ധിക്ക് തീയറ്ററുകൾ തുറക്കാൻ പോകുകയാണ്. അതിനിടെ ചിത്രങ്ങൾ റിലീസ് തീയ്യതികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം എന്ന സിനിമയുടെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവത്തകർ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി പ്രജേഷ് സെൻ ആണ്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം. കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. മാത്രമല്ല തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ജയസൂര്യ ചിത്രത്തെ വിശേഷിപ്പിച്ചത്.

Vellam - IMDb

സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ പ്രിയങ്കഎന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. ഇത് കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ്. പ്രധാന വേഷത്തിൽ ബാബു അന്നൂർ, സ്നേഹ പാലിയേരി, ബൈജു നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, പ്രിയങ്ക, തുടങ്ങിയവരും എത്തുന്നുണ്ട്. 22 – നാണ് വെള്ളം റിലീസ് ചെയുക.

Related posts