ബോളിവുഡ് താരം കാമിയ നായികയാകുന്ന മലയാള ചിത്രം ‘ആലിസ് ഇൻ പാഞ്ചാലിനാട്’: മെയ് 28ന് തീയേറ്ററുകളിൽ!

kamiya.

ബോളിവുഡ് നടിയും മോഡലുമായ കാമിയ അലാവത് നായികാ കഥാപാത്രമായെത്തുന്ന മലയാള ചിത്രമാണ് ‘ആലീസ് ഇൻ പാഞ്ചാലിനാട്’. മെയ് 28ന് ചിത്രം റിലീസ് ആകുകയാണ്. തീയേറ്ററുകളിലാണ് സിനിമയുടെ റിലീസ് എന്ന് സംവിധായകൻ സുധിൻ വാമറ്റം അറിയിച്ചിരിക്കുകയാണ്. കിംഗ് ലയർ, പത്ത് കൽപനകൾ, ടേക്ക് ഓഫ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യു നായകനാകുന്നതാണ് ചിത്രം. സിനിമയുടെ പ്രമേയം രക്തത്തിൽ മോഷണശീലം അലിഞ്ഞു ചേർന്നിട്ടുള്ള കള്ളന്മാരുടെ നാടെന്നറിയപ്പെടുന്ന പഞ്ചാലിനാട്ടിൽ നടക്കുന്ന സംഭവങ്ങളാണ്.

poster

തീഫ് ത്രില്ലർ ജോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. പൊന്നമ്മ ബാബു, അനിൽ മുരളി, കലാഭവൻ ജയകുമാർ, പടന്നയിൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനിൽ മുരളി അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. അരുൺ വി സജീവാണ് കഥയൊരുക്കുന്നത്, ഛായാഗ്രഹണം നിർവ്വഹിക്കുന്നത് പി.സുകുമാറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഉണ്ണി മലയിലാണ്. മുജീബ് മജീദ്, ജിഷ്ണു വിജയ് എന്നിവരാണ് സംഗീത സംവിധായകർ. ലക്ഷ്മി മിനി, ആഷ ജി മേനോൻ എന്നിവരാണ് ചിത്രത്തിന് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. നിരവധി പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്. കൂടാതെ സിനിമയിലെ ഇരുന്നൂറോളം കഥാപാത്രങ്ങളിൽ നൂറോളം പേർ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ്.

Related posts