ഫുടബോൾ ഇതിഹാസ താരം മറഡോണയ്ക്കു വിട ചൊല്ലി മലയാള സിനിമാ ലോകം

Celebrity Deaths: Stars and Famous People We've Lost in 2020

ഫുട്ബോൾ ഇതിഹാസ താരം മറഡോണയെന്ന ദെെവം മേഘങ്ങൾക്കിടയിലേക്ക് യാത്രയായിരിക്കുകയാണ്. അതെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് കളത്തിന് അകത്തും പുറത്തും ആവേശവും പ്രതീക്ഷയും മോഹങ്ങളും സമ്മാനിച്ച ഇതിഹാസം വിട പറഞ്ഞിരിക്കുകയാണ്. മറഡോണയുടെ വിയോഗത്തിൽ ഫുട്ബോൾ ലോകം മാത്രമല്ല സിനിമാലോകവും തേങ്ങുകയാണ്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, പാർവതി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളാണ് ഇതിഹാസ താരത്തിന് സോഷ്യൽ മീഡിയയിലൂടെ വിട ചൊല്ലിയത്. മറഡോണയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് ട്രു എക്കൺ, ഇതിഹാസം എന്നായിരുന്നു.

11 of our favorite football films | Film | DW | 12.06.2018

അർജൻറീനയെ ലോകകപ്പിൽ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു മറഡോണ. 25ാം വയസ്സിലായിരുന്നു ആ നായകൻ അർജൻറീനയെ ചാമ്പ്യൻമാരാക്കിയത്. ഒറ്റയാൻ മികവ് കൊണ്ടാണ് അന്നദ്ദേഹം ഒരു ശരാശരി ടീമിനെ ലോകചാമ്പ്യൻമാരാക്കിയത്. 1982, 1986, 1990, 1994 ലോകകപ്പുകളിൽ അർജൻറീനക്കായി കളിച്ചിട്ടുണ്ട്. 91 മത്സരങ്ങളിൽ അർജൻറീനക്കായി 34 ഗോളുകളാണ് മറഡോണ നേടിയിട്ടുള്ളത്. 21 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും നേടി. ക്ലബ്ബ് ഫുട്ബോളിൽ അദ്ദേഹം 588 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 60ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നാണ് മറഡോണ വിടപറഞ്ഞത്. അസുഖത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related posts