അമിതവണ്ണം പമ്പകടക്കാന്‍ കുടംപുളിവെള്ളം കൊണ്ടൊരു വിദ്യ

പൊണ്ണത്തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിനൊന്നും പലം കണ്ടിട്ടില്ല എന്നതാണ് സത്യാവസ്ഥ. അങ്ങനെ നിരാശരായിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. കുടംപുളിയിട്ട വെള്ളം കുടിച്ചാല്‍ ആഴ്ചകള്‍ക്കുള്ളില്‍ അമിത വണ്ണം പമ്പകടക്കും.

അടിവയറ്റിലെ കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ വെള്ളം ഉപയോഗപ്രദമാണ്. കൊളസ്ട്രോള്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാനും കുടംപുളിയിട്ട വെള്ളം കഴിക്കാവുന്നതാണ്. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

രണ്ടോ മൂന്നോ കുടം പുളി രാത്രിയില്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഇട്ട് വെക്കണം. ഇത് ചുരുങ്ങിയത് ആറ് മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ ഇട്ട് വെക്കാന്‍ ശ്രദ്ധിക്കണം. അതിന് ശേഷം രാവിലെ എടുത്ത് രണ്ട് ഗ്ലാസ്സ് വെള്ളം ചൂടാക്കി ഇതിലേക്ക് കുതിര്‍ത്ത് വെച്ചിരിക്കുന്ന കുടംപുളി ചേര്‍ക്കുക.

പിന്നീട് വെള്ളം നല്ലതു പോലെ വറ്റിയ ശേഷം ഇത് തണുപ്പിക്കുന്നതിന് വേണ്ടി മാറ്റി വെക്കുക. ഈ വെള്ളം അരമണിക്കൂര്‍ കഴിഞ്ഞ് ഭക്ഷണത്തിന് മുന്‍പ് കഴിക്കുക. ഇതിലൂടെ അമിതവണ്ണത്തിനും വയറ്റിലെ കൊഴുപ്പിനും പരിഹാരം കാണാന്‍ സാധിക്കും. പക്ഷേ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം കഴിക്കുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് ഈ പാനീയം കഴിക്കണം.

Related posts