മധുബാല വീണ്ടും മലയാള സിനിമയിലേക്ക്

post 2

മധുബാല വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്. എക്കാലത്തേയും ഹിറ്റ് ചിത്രമായ ‘റോജ’, ‘യോദ്ധ’ തുടങ്ങിയ സിനിമകളിലൂടെ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ്. ‘വികൃതി’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നിട്ട് അവസാനം’ എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും അഭിനയിക്കാൻ എത്തുന്നത്.

Madhoo (Actress) Height, Weight, Age, Affairs, Husband, Biography & More »  StarsUnfolded

അന്ന ബെൻ,അർജ്ജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.അതേസമയം ‘എന്നിട്ട് അവസാനം’ ടൈറ്റിൽ പോസ്റ്റർ നടന്മാരായ ഫഹദ് ഫാസിൽ, ടോവിനോ തോമസ് എന്നിവരുടെ ഫേസ്ബുക്കിലൂടെ ഇന്ന് പുറത്തിറക്കി. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ സുകുമാർ തെക്കെപ്പാട്ട്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, എഡിറ്റർ സൂരജ് ഇ എസ്, സംഗീതം സുഷിൻ ശ്യാം, കല ഗോകുൽ ദാസ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, വാർത്ത പ്രചരണം എ എസ് ദിനേശ് തുടങ്ങിയവരാണ്. എ ജെ ജെ സിനിമാസ് ബാനറിൽ അനന്ത് ജയരാജ് ജൂനിയർ, ജോബിൻ ജോയി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം അപ്പു പ്രഭാകർ നിർവ്വഹിക്കുന്നു.

Related posts