ഒറ്റ നിലവീടുകള്‍ക്ക് സ്വീകാര്യത ഏറുന്നു

ധാരാളം അംഗങ്ങള്‍ ഉള്ള വീടുകളില്‍ സ്വകാര്യതയില്ലായ്മയാണ് പലര്‍ക്കും മുകള്‍ നിലയോട് ആഭിമുഖ്യം വര്‍ദ്ധിപ്പിച്ചിരുന്ന ഒരു ഘടകം. എന്നാല്‍ ഇന്നിപ്പോള്‍ മാതാപിതാക്കളും രണ്ടോ മൂന്നോ മക്കളും മാത്രമടങ്ങുന്ന കുടുമ്പങ്ങള്‍ ആണ് അധികവും. ഈ സാഹചര്യത്തില്‍ ഇരുനിലകളിലായി അകന്നുകഴിയുന്നതിന്റെ ദോഷങ്ങള്‍ പലരും തിരിച്ചറിയുന്നു. മുകള്‍ നിലയിലേക്ക് കയറിയെത്തുവാന്‍ ഉള്ള പ്രായോഗിക വിഷമം പ്രത്യേകിച്ച് പ്രായമാകുമ്പോള്‍ കൂടെ കണക്കിലെടുക്കുന്നതും ഒറ്റനില വീടെന്ന ആശയത്തോട് ആളുകളെ തല്പരരാക്കുന്നു.വലിയ ഒരു ശതമാനം വീടുകളിലേയും മുകള്‍ നിലകള്‍ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. രണ്ടും മൂന്നും നിലകള്‍ ഉള്ള വലിയ തറവാടുകള്‍ ഉണ്ടായിരുന്നു എങ്കിലും പൊതുവില്‍ ഒറ്റനിലവീടുകള്‍ നമ്മുടെ നാട്ടില്‍ ധാരാളമായി ഉണ്ടായിരുന്നത്. തൊണ്ണൂറുകളുടെ അവസാനത്തോടെ ആണ് വ്യാപകമായി ഇരുനിലവീടുകളിലേക്ക് മലയാളിയുടെ ഭവന സങ്കല്പങ്ങള്‍ വളര്‍ന്നത്. ഉടമസ്ഥര്‍ ആഗ്രഹിക്കും വിധത്തിലുള്ള പ്രത്യേകതകളോടെ ഒറ്റനിലയില്‍ തന്നെ മനോഹരവും പ്രൗഡിയുള്ളതുമായ വീടുകള്‍ രൂപകല്പന ചെയ്യാമെന്ന് പല നല്ല ആര്‍ക്കിടെക്ടുകളൂം ഡിസൈനര്‍മാരും കാണിച്ചു തന്നു കൊണ്ടിരിക്കുന്നു. പൊതുവില് മൂന്നോനാലോ കിടപ്പുമുറികള്‍ ഉള്ള വീടുകളാണ് ആളുകള്‍ താല്‍പര്യപ്പെടുന്നത്. ഒറ്റനിലയില്‍ മൂന്നോ നാലോ കിടപ്പുമുറികള്‍ ഒരുക്കുക എന്നതിനു പ്രധാന വെല്ലുവിളി സ്വകാര്യത നിലനിര്‍ത്തുക എന്നതും ഒപ്പം സ്ഥലത്തിന്റെ അധിക വിനിയോഗവുമാണ്. സ്ഥല ലഭ്യത പ്രശ്‌നമല്ലെങ്കില്‍ ഒറ്റനിലയില്‍ തന്നെ വീട്ടുകാരുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുറികള്‍ സ്വകാര്യത നിലനിര്‍ത്തി ക്രമീകരിക്കുവാനാകും.

share this post on...

Related posts