തുച്ഛമായ ചെലവ്; ഈ പത്ത് വിദേശ രാജ്യങ്ങളില്‍ ഹണിമൂണ്‍ ആഘോഷമാക്കാം

വിവാഹം കഴിഞ്ഞാല്‍ പിന്നെ കേള്‍ക്കേണ്ടിവരുന്ന അടുത്ത ചോദ്യം ഹണിമൂണ്‍ എങ്ങോട്ടാണ് എന്നായിരിക്കും. നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് ഹണിമൂണ്‍ യാത്രകള്‍. അപരിചതരായ രണ്ടുപേര്‍ പരസ്പരം ആഴത്തില്‍ അടുക്കുന്നതും പങ്കുവയ്ക്കുന്നതുമൊക്കെ ഇത്തരം യാത്രകളിലാണ്. അതുകൊണ്ട് തന്നെ വിവാഹചെലവിന്റെ കൂടെ പലരും ഹണിമൂണിന്റെ ചെലവിനെക്കുറിച്ചും കണക്ക് കൂട്ടാറുണ്ട്.

1. ഗ്രീസ്

തെക്കു കിഴക്കേ യൂറോപ്പില്‍ ഉള്‍ക്കടലുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് ഗ്രീസ്. ഗ്രീസിലേക്കുളള യാത്രയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് ഗ്രീസിന്റെ സംസ്‌കാരത്തെ കുറിച്ചും പൈത്യകത്തെ കുറിച്ചും മാത്രമല്ല. മനോഹരമായ ബീച്ചുകളെ കുറിച്ച് കൂടിയാണ്. ചെറുതും വലുതുമായ ആയിരത്തിലേറെ ദ്വീപുകളുണ്ട് ഗ്രീസില്‍. 200ല്‍ത്താഴെ മാത്രം ദ്വീപുകളിലേ ജനവാസമുള്ളൂ. അത്‌കൊണ്ട് തന്നെ നവദമ്പതികളെ അവരുടെതായ മാത്രം ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു യാത്രയാവും ഇത്. നല്ല ഭക്ഷണവും താമസവും ഇവിടെ ലഭിക്കും. കൂടാതെ ഗ്രീസില്‍ നിങ്ങള്‍ക്ക് സ്വതന്ത്യത്തിന്റെ മധുരം അറിയാനും കഴിയും. മെയ്, ജൂണ്‍, ജൂലൈ, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളാണ് ഗ്രീസ് യാത്രകള്‍ക്ക് അനിയോജ്യം.

2. തായ് ലാന്റ്

ഒട്ടും ചെലവ് ഇല്ലാത്ത, നമ്മുടെ കൈയിലെ പണത്തിന് അനുസരിച്ച് യാത്ര ചെയ്യാവുന്ന സ്ഥലമാണ് തായ്‌ലന്റ് . ഹണിമൂണ്‍ പോകാന്‍ പറ്റിയ സ്ഥലം. തിരക്കേറിയ ബീച്ചുകള്‍, നഗരകാഴ്ച്ചകള്‍, മ്യഗശാലകള്‍, മനോഹരമായ താഴ്വരകള്‍, രുചിയുളള ഭക്ഷണം, നല്ല താമസം എന്തിന് ഷോപ്പിക്കിന് പറ്റിയ സ്ഥലവും കൂടിയാണ് തായ്‌ലന്റ്. തായ്‌ലന്റിന്റെ തലസ്ഥാനവും കിഴക്കിന്റെ വെനീസ് എന്നും അറിയപ്പെടുന്ന ബാങ്കോക്ക് ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. കനാലുകളാണ് ബാങ്കോക്കിന്റെ പ്രത്യേകത. അതിലൂടെ ഒരു ബോട്ട് യാത്ര നിങ്ങള്‍ക്ക് മറ്റൊരു അനുഭവമായിരിക്കും. വഴിയോര ഭക്ഷണശാലകള്‍, ഗ്രാന്‍ഡ് പേള്‍ ക്രൂയിസിലെ സൂര്യാസ്തമനം ഇവയൊക്കെ തായ്‌ലന്റ് എന്ന നഗരത്തില്‍ മാത്രം ലഭിക്കുന്ന അനുഭവങ്ങളാണ്.

3. മാല്‍ദീവ്‌സ്
ബീച്ചുകള്‍ ഇഷ്ടപ്പെടുന്നവര്‍ തെരഞ്ഞെടുക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് മാല്‍ദീവ്‌സ്. വെളള മണലുളള ബീച്ചിലെ തണുത്ത രാത്രികള്‍ നവദമ്പതികളെ അറിയാതെ റോമാന്റിക് ആക്കും. സ്‌കൂബാ ഡൈവിങും,മത്സ്യമന്ദനവും ഒക്കെയാണ് ഇവിടെത്തെ പ്രധാന വിനോദങ്ങള്‍. കടല്‍തീരത്ത് കാന്റില്‍ലൈറ്റ് ഡിനര്‍ കഴിക്കാതെ മാല്‍ദീവ്‌സിലെ ഹണിമൂണ്‍ പൂര്‍ത്തിയാകില്ല. പ്രണയിക്കുന്നവര്‍ക്കുളള ഇടം കൂടിയാണ് മാല്‍ദീവ്‌സ്

4. ഫിജി ദ്വീപ്

ദ്വീപുകള്‍ ഹണിമൂണിന് പറ്റിയ സ്ഥലങ്ങളാണ്. നിങ്ങളുടെ ബജറ്റില്‍ നില്‍ക്കുന്ന റിസോര്‍ട്ടുകളാണ് ഫിജി ദ്വീപിലുളളത്. പങ്കാളിയൊടൊപ്പം രാത്രികളില്‍ ദ്വീപിലെ തണുത്ത കാറ്റ് കൊണ്ടിരിക്കാനും ആകാശ യാത്ര ചെയ്യാനും സ്‌കൂബാ ഡൈവിങ് ചെയ്യാനും ഇഷ്ടമുളളവര്‍ക്ക് ഫിജി ദ്വീപിലേക്ക് യാത്ര ഉറപ്പിക്കാം.

5. മൗറീഷ്യസ്

ബീച്ചുകളുടെ മൗറീഷ്യസ്. നവദമ്പതികള്‍ പോകാന്‍ ഏറെ ഇഷ്ടമുളള സ്ഥമാണ് മൗറീഷ്യസ്. പല ബോളിവുഡ് സിനിമകളിലും നോവലുകളിലും കണ്ടിട്ടും കേട്ടിട്ടുമുളള മൗറീഷ്യസ്. നല്ല ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനും പറ്റിയ ഇടം.

6. ഈജിപ്ത്

ഈജിപ്തിന്റെ സംസ്‌കാരത്തെ കുറിച്ചും പിരമിഡുകളുടെ കഥയെ പറ്റിയും നൈല്‍ നദിയെ കുറിച്ചുമൊക്കെ നമ്മള്‍ വായിച്ചിട്ടുണ്ടാകാം. പക്ഷേ ഹണിമൂണ്‍ യാത്രകള്‍ക്ക് പറ്റിയ സ്ഥലം കൂടിയാണ് ഈജിപ്ത്. കണ്ടിരിക്കേണ്ട പിരമിഡുകളും മ്യൂസിയവും ഒക്കെയുളള ഈജിപ്തിലെ നൈല്‍ നദി നവദമ്പതികള്‍ക്ക് മറ്റൊരു അനുഭൂതിയായിരിക്കും.

7. ബാലി

പൊറ്റക്കാട് എഴുതിയ ബാലി ദ്വീപ് എന്ന യാത്രാവിവരണത്തിലൂടെ പരിചിതമായ ദ്വീപായിരിക്കാം ബാലി. ഹിന്ദുക്കളും മുസ്‌ളീങ്ങളും കൂടുതല്‍ ഒരു ബാലി ലോകത്തിലെ എല്ലാ കോണിലുവരെയും ഒരുപേലെ സ്വീകരിക്കും. മനോഹരമായ ബീച്ചുകള്‍, അതിമനോഹരമായ ക്ഷേത്രങ്ങളും ഹണിമൂണ്‍ യാത്രയുടെ ഓര്‍മ്മകളില്‍ എന്നുമുണ്ടാകും.

8. കമ്പോഡിയ
നഗരത്തിരക്കുകള്‍ ഒട്ടുമില്ലാത്ത കമ്പോഡിയ.ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ‘അങ്കോര്‍ വാറ്റ്’ നിലകൊള്ളുന്ന രാജ്യമാണ് കമ്പോഡിയ . സന്ദര്‍ശിച്ചിരിക്കേണ്ട രാജ്യം. നല്ല ഭക്ഷന്‍വും താമസ സൌകര്യവും ലഭിക്കും. ഒരു സന്തോഷവും സംത്യപ്തിയും ലഭിക്കുന്ന യാത്രയാവും.

9. ഫിലിപ്പീന്‍സ്

ചെലവ് കുറഞ്ഞ യാത്ര സാധ്യമാകുന്നൊരു നാടാണ് ഫിലിപ്പീന്‍സ് . തിരക്കേറിയ നാടന്‍ ചന്തകളും ധാരാളമുണ്ട്. രുചിയുളള ഭക്ഷണം ലഭിക്കുന്ന നാട് കൂടിയാണ്. കൂറ്റന്‍ മാളുകളും, ബീച്ചുകളും, ഒക്കെയാണ് മറ്റ് പ്രത്യേകതകള്‍. പ്രകൃതിഭംഗിയില്‍ സമ്പന്നമാണു ഫിലിപ്പീന്‍സ്.

10. ബൂഡപെസ്ട് (ഹംഗറി)

സംസ്‌കാരവും ലെക്ഷ്യുറിയും ഒരുപോലെ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ബൂഡപെസ്ടിലേക്ക് യാത്ര ഉറപ്പിച്ചോള്ളൂ. നവദമ്പതികള്‍ക്ക് പോകാന്‍ ഇഷ്ടമുളള മനോഹരമായ പാര്‍ക്കുകളും, ക്ലാസിക് ഭക്ഷണശാലകളും ഉണ്ട്.

share this post on...

Related posts