സ്‌നേഹിച്ച് മതിയായില്ല; സ്വര്‍ണമത്സ്യത്തെ കെട്ടിപ്പിടിച്ചുറങ്ങി 4 വയസ്സുകാരന്‍; ഒടുവില്‍


വളര്‍ത്തുമൃഗങ്ങളില്‍ പലര്‍ക്കും താത്പര്യം പലതിനോടാണ്. ജോര്‍ജിയന്‍ സ്വദേശിയാ നാലുവയസ്സുകാരന്‍ എവെര്‍ലെറ്റിന് പ്രിയം കുഞ്ഞുമീനുകളോടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കള്‍ അവന് ഒരു അക്വേറിയവും കുഞ്ഞുമത്സ്യത്തെയും വാങ്ങിനല്‍കി. പ്രിയപ്പെട്ട സ്വര്‍ണമത്സ്യത്തിന് അവന്‍ ‘നീമോ’ എന്ന് പേരുനല്‍കി.

നീമോ വന്നതില്‍പ്പിന്നെ എവര്‍ലെറ്റ് മുഴുവന്‍ സമയവും അതിനൊപ്പമാണ്. രാവിലെ എഴുന്നേറ്റാല്‍ ഉടനെത്തുക അക്വേറിയത്തിനടുത്തേക്കാണ്. ഭക്ഷണം കൊടുക്കലും മറ്റുമായി നീമോക്കൊപ്പം തന്നെയാകും എവര്‍ലെറ്റ്. സ്‌നേഹം കൂടിയ എവര്‍ലെറ്റ് ചെയ്തത് എന്തെന്നോ?

ഒരുദിവസം അമ്മ വന്നു നോക്കുമ്പോള്‍ അക്വേറിയത്തില്‍ മത്സ്യത്തെ കാണാനില്ല. നോക്കുമ്പോള്‍ കണ്ടത് മത്സ്യത്തെ കെട്ടിപ്പിടിച്ചുകിടക്കുന്ന എവര്‍ലെറ്റിനെ. നീമോയെ സ്‌നേഹിച്ച് മതിവരാതെ കയ്യിലെടുത്ത് ഉമ്മയൊക്കെ കൊടുത്ത് ഒപ്പം കിടത്തിയിരിക്കുകയാണ് എവര്‍ലെറ്റ്.

വെള്ളത്തില്‍ നിന്ന് പുറത്തെടുത്താല്‍ മത്സ്യം ചത്തുപോകുമെന്ന് എവര്‍ലെറ്റിന് അറിയില്ലായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ സങ്കടം സഹിക്കാതെ അവന്‍ പൊട്ടിക്കരഞ്ഞു. എവര്‍ലെറ്റിന്റെ സങ്കടം മാറ്റാന്‍ പുതിയ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി നല്‍കിയിരിക്കുകയാണ് മാതാപിതാക്കള്‍.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts