‘ അപ്പാനി ശരത്തിന്റെ ‘ലൗ എഫ് എം’ അണിയറയില്‍ ‘

report_41442_2018-11-08

അപ്പാനി ശരത്, ടിറ്റോ വിത്സന്‍, മാളവിക മേനോന്‍, ജാനകികൃഷ്ണ, സീനില്‍ സൈനുദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ എഫ് എം’. ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് പുരോഗമിക്കുകയാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍. ഛായഗ്രഹണം സന്തോഷ് അനിമ, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, എഡിറ്റിങ്ങ് ലിജോ പോള്‍ കലാസംവിധാനം രഞ്ജിത്ത് കൊട്ടോളി.

അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം: പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കി

” മഞ്ജു ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്ക്കേണ്ടി വരുമെന്നതിനാലാണെന്ന് തുറന്നടിച്ച് റിമ.. ”

‘ ടൊവീനോയ്ക്കും മുന്‍പേ.. സായ് പല്ലവി ; ‘മാരി 2’ സായിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി ‘

സംവിധായകന്റെ കഥയ്ക്ക് മലയാളത്തിലെ യുവ ചെറുകഥാകൃത്ത് പി.ജിംഷാറും മിമിക്രി സിനിമാ താരം സാജു കൊടിയനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാട്ടിന്‍ പുറത്ത് രണ്ടു കാലഘട്ടങ്ങളില്‍ നടക്കുന്ന പ്രണയകഥയാണ് ലൗ എഫ് എമ്മിന്റെ പ്രധാന കഥാതന്തു. ദേവന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, സാജു കൊടിയന്‍, മണികണ്ഠന്‍ പട്ടാമ്പി, ദിലീപ് പൊന്നാനി, ബിറ്റോ, ജയിംസ് ഏലിയാസ്, അബു വളയാംകുളം, ആനന്ദ് ബാല്‍, വിജയന്‍ വി നായര്‍, നീന കുറുപ്പ്, അഞ്ജു, ഡോക്ര്‍ ഉമാലക്ഷ്മി, ബാലതാരങ്ങളായ ഐശൈ്വര്യ ഇ എസ്, പിങ്കി എന്നിവരാണ് ലവ് എഫ് എം ലെ മറ്റു പ്രധാന താരങ്ങള്‍.കോഴിക്കോടും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

share this post on...

Related posts