ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായി തുഷാര്‍ വെള്ളാപ്പള്ളി

thushar-vellappally-01.jpg.image.784.410

 

ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബിഡിജെഎസ് . മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയും ദേശീയ നേതൃത്വത്തിന് നല്‍കിയതായും പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ബിഡിജെഎസുമായി സഖ്യം ഉണ്ടാക്കിയത് ബിജെപിക്ക് വലിയ നേട്ടമായെന്നും വോട്ടുകള്‍ കൂടാന്‍ കാരണമായെന്നും തുഷാര്‍ അറിയിച്ചു. എന്നാല്‍ ബിജെപി ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ലെന്നും,ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സീറ്റ്ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നില്‍ ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് മാത്രമെയുള്ളുവെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. കൃഷ്ണദാസിന്റെ പ്രതികരണത്തിന് പിന്നാലെ ബിജെപി നേതാക്കള്‍ പ്രതികരിച്ചത് കേരളത്തിലെ ബിജെപി നേതൃത്വം ദേശീയ നേതൃത്വത്തിന് വ്യത്യസ്തമായി ബിഡിജെഎസിനെ തള്ളുകയാണെന്ന രീതിയിലാണ്.

share this post on...

Related posts