
വീട്ടിൽ നിന്ന് പല്ലികളെ തുരത്താൻ സുരക്ഷിതവും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങൾ ഉൾപ്പെടുന്ന നിരവധി പൊടിക്കൈകളുണ്ട്. ഈ പ്രകൃതിദത്ത പരിഹാരങ്ങൾ പല്ലികൾ ഉൾപ്പെടെയുള്ള ജീവികൾക്ക് ദോഷം വരുത്തുന്നില്ല. എന്നാൽ ഏറെ ഫലപ്രദവുമാണ്. നിങ്ങളുടെ വീട്ടിൽ ഒന്നോ രണ്ടോ പല്ലികളെ കാണുന്നത് സാധാരണമാണെങ്കിലും, ഇവയെ ഒരു കൂട്ടമായി കാണുന്നത് ഏതൊരാളെയും ഭയപ്പെടുത്തുന്ന കാഴ്ചയാണ്! വീട്ടിൽ അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ, ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയുണ്ടെങ്കിൽ, അവ പ്രാണികളെ പോലുള്ള ചെറു ജീവികളെ ആകർഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഈ ജീവികളെ തിന്നുന്നവരാണ് പല്ലികൾ എന്നതിനാൽ, ഇരയെ കാത്ത് അവ എല്ലാ ദിവസവും വീട്ടിൽ തന്നെ തങ്ങുവാനും ഇത് ഇടവരുത്തുന്നു. മാത്രമല്ല ചുവരിലെ എയർ വെന്റുകൾ, എക്സ്ഹോസ്റ്റ് ഫാൻ ഹോളുകൾ, മറ്റ് വലിയ വിള്ളലുകൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക! ധാരാളം തുറന്ന ജനലുകളും വാതിലുകളും ഉള്ള ഒരു വീട് പല്ലികളെ സ്വാഗതം ചെയുന്നു. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ പല്ലികൾക്ക് അനുയോജ്യമായ പ്രജനന അന്തരീക്ഷം നൽകുന്നു. നിങ്ങൾ സുഖകരവും ഈർപ്പമുള്ളതുമായ സ്ഥലത്താണ് താമസിക്കുന്നതെങ്കിൽ, വീട്ടിലെ പല്ലുകളുടെ എണ്ണത്തിൽ വർദ്ധനവ് കൂടാം. നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കാത്ത ധാരാളം ഫർണിച്ചറുകൾ ഉണ്ടെങ്കിൽ, ഇത് പല്ലികൾക്ക് പറ്റിയ വാസസ്ഥലങ്ങളാണെന്ന് ഓർക്കുക!

വിനാഗിരി, നാരങ്ങ എന്നിവ ഒരുമിച്ച് ഒരു ലായനി ഉണ്ടാക്കി ഇതിനു പരിഹാരം കാണാവുന്നതാണ്. അധിക ശക്തിക്കായി, നിങ്ങൾക്ക് ഒരു നുള്ള് ചുവന്ന മുളകും ഇതിലേക്ക് ചേർക്കാം. ഈ ലായനി ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ച് ഒരുമിച്ച് ചേർത്ത് നന്നായി കുലുക്കിയ ശേഷം പല്ലികളിലോ അവയെ പതിവായി കാണുന്ന ഇടങ്ങളിലോ ഇത് നേരിട്ട് തളിക്കുക പല്ലികളെ അകറ്റാനുള്ള സ്വാഭാവിക മാർഗമാണ് തൂവലുകൾ, കാരണം അവ പല്ലികളെ എപ്പോഴും വേട്ടയാടുന്ന പക്ഷികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഒരു കൂട്ടം പക്ഷിയുടെ തൂവലുകൾ ഒരു പൂ പാത്രത്തിലോ വീടിന്റെ പ്രവേശന സ്ഥലത്തോ ജനാലകളിലോ സൂക്ഷിക്കാം. പ്രാണികളെയും ചെറുജീവികളെയും ശക്തമായ പശ ഉപയോഗിച്ച് കുടുക്കാൻ കഴിയുന്ന ഒരു ഒട്ടിപ്പിടിക്കുന്ന ഷീറ്റാണ് ഫ്ലൈപേപ്പർ. പല്ലികളെ കുടുക്കുന്നതിലും ഇത് വളരെ ഫലപ്രദമാണ്.

നിങ്ങൾ ചെയ്യേണ്ടത്, ഓരോ സ്ഥലങ്ങളിൽ കുറച്ച് ഫ്ലൈ പേപ്പറുകൾ ഒട്ടിച്ച് വയ്ക്കുക. പല്ലി ഇതിൽ തൊട്ടാൽ ഉടൻ അതിന്റെ ചർമ്മം പേപ്പറിൽ കുടുങ്ങുന്നു. നിങ്ങൾക്ക് ഷീറ്റ് നീക്കം ചെയ്ത് പല്ലിയെ നിങ്ങളുടെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യാം. ഒരു സ്പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് ചുവന്ന മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിക്കുക. പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിക്കുക. അങ്ങനെ അത് തൽക്ഷണം അവിടെ നിന്ന് ഓടിപ്പോകും.ഉള്ളി, വെളുത്തുള്ളി എന്നിവയുടെ രൂക്ഷഗന്ധം പല്ലികൾക്ക് സഹിക്കാൻ കഴിയില്ല. വീട്ടിലേക്കുള്ള പ്രവേശന ഇടങ്ങളിൽ നിങ്ങൾ ഒരു കഷ്ണം സവാള അല്ലെങ്കിൽ വെളുത്തുള്ളി തൂക്കിയിടുകയാണെങ്കിൽ, അവയിൽ നിന്ന് പുറത്തുവരുന്ന ദുർഗന്ധം പല്ലികളെ അകറ്റുന്നു.