ഡിസംബറിലെ ചുണ്ട് കീറലിന് പരിഹാരമുണ്ട്

കാലാവസ്ഥ മാറുന്നതനുസരിച്ച് ചര്‍മത്തിനും മുടിക്കും മാറ്റം സംഭവിക്കും. അതുകൊണ്ടു തന്നെ കാലാവസ്ഥക്കനുസരിച്ച് സൗന്ദര്യസംരക്ഷണം നടത്തേണ്ടത് അനിവാര്യമാണ്. ഈ കാലാവസ്ഥയില്‍ അധരങ്ങളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. അല്ലെങ്കില്‍ അധരങ്ങള്‍ വിണ്ടു കീറുകയും മനോഹാരിത നഷ്ടപ്പെടുകയും ചെയ്യും. അധരങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട് അതില്‍ ഒന്നാണ് നെയ്യ്. ശുദ്ധമായ നെയ്യ് ഇടവിട്ട് ചുണ്ടുകളില്‍ പുരട്ടുന്നത് വിണ്ടുകീറല്‍ മാറുകയും ഒപ്പം അധര ചര്‍മം മൃദുലമാകുകയും ചെയ്യും.

റോസ് വാട്ടറിനൊപ്പം പഞ്ചസാര ചേര്‍ത്ത് സ്‌ക്രബ് ചെയ്യുന്നത് അധരങ്ങളിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

തേങ്ങപ്പലില്‍ നിന്നുണ്ടാക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ പുരട്ടുന്നതും അധരങ്ങളുടെ വിണ്ടുകീറല്‍ മാറ്റും.

ക്വാളിറ്റി കുറഞ്ഞ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് അധരങ്ങളുടെ ആരോഗ്യം നശിപ്പിക്കും. ഇത് ചുണ്ടുകള്‍ പൊട്ടാനും ചര്‍മം അടര്‍ന്നു വരാനും ഇടയാക്കും.

കിടക്കും മുമ്പ് കൃത്യമായി ലിപ്സ്റ്റിക് നീക്കം ചെയ്ത ശേഷം നെയ്യ് അല്ലെങ്കില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ലിപ് ബാം എന്നിവയില്‍ ഒന്നു പുരട്ടുക.

share this post on...

Related posts