തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കി ലിജോ മോള്‍

മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലിജോമോള്‍ ജോസ്. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരം ഇപ്പോള്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തമിഴ് സൂപ്പര്‍താരം സിദ്ധാര്‍ത്ഥിന്റെ നായികയായാണ് ലിജോ മോള്‍ എത്തുന്നത്. സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ത്രില്ലര്‍ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ജി.വി പ്രകാശ് കുമാറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ഭാര്യയായാണ് ലിജോ മോള്‍ എത്തുന്നത്. ശശി എഴുതി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ ആറിനാണ് റിലീസ് ചെയ്തത്. കാശ്മീര പര്‍ദേശിയാണ് ചിത്രത്തിലെ മറ്റൊരു നായിക. സിദ്ധാര്‍ത്ഥിന്റെ നായികയായുള്ള ലിജോ മോളുടെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. താരത്തിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍. മലയാളത്തിലെ കൊച്ചു പെണ്ണല്ല, തമിഴില്‍ എത്തിയപ്പോള്‍ വലുതായി എന്നാണ് ആരാധകരുടെ കമന്റുകള്‍.

share this post on...

Related posts