മുഖത്തിനായി ഗോൾഡൻ ബ്ലീച്ച്‌ തയ്യാറാക്കാം!

പല തരത്തിലെ പായ്ക്കുകളും ബ്ലീച്ചിംഗ്, ഫേഷ്യൽ തുടങ്ങിയ വഴികളുമെല്ലാം പിൻതുടരുന്നത് ഇന്നൊരു പതിവാണ്. പലരും കെമിക്കലുകൾ അടങ്ങിയ ഉൽപന്നങ്ങളാണ് ബ്ലീച്ചിംഗിനായി ഉപയോഗിക്കുന്നത്. ഇവ പലപ്പോഴും താൽക്കാലിക ഗുണം നൽകുമെങ്കിലും പല പാർശ്വ ഫലങ്ങളും നൽകുന്നവ കൂടിയാണ്. ഇതിനുളള പരിഹാരമെന്നോണം വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന രു ഗോൾഡൻ ഫേഷ്യലൈനെ കുറിച്ചറിയാം. തികച്ചും പ്രകൃതിദത്ത ചേരുവകൾ ചേർത്തുണ്ടാക്കുന്ന ഒനാണിത്. ഇതിനായി പ്രധാനമായും വേണ്ടത് നാല് ചേരുവകളാണ്.

DIY Tamarind Face Mask For Skin Brightening & Dark Circles - 365 gorgeous

വാളൻ പുളി, മഞ്ഞൾപ്പൊടി, ചെറുനാരങ്ങ, തൈര് എന്നിവയാണ് ഇവ. ബ്ലീച്ചിംഗ് ഇഫക്ട് ചർമത്തിനു നൽകുന്ന ഒന്നാണ് വാളൻ പുളി. ഇതിലെ ഹൈഡ്രോക്‌സി ആഡിഡാണ് ഈ ഗുണം നൽകുന്നത്. പല ചർമ പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് വാളൻ പുളി. പ്രോട്ടീൻ സമ്പുഷ്ടമായ തൈരും മോരുമെല്ലാം പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നവയാണ്. ഇത് സൗന്ദര്യ, മുടി സംരക്ഷണത്തിനും ഒരു പോലെ ഗുണകരമാണ്. തൈര് മുഖത്തിന് നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഇഫക്ടു നൽകുന്നു. ചർമത്തിലെ കറുത്ത പാടുകൾക്കും കുത്തുകൾക്കും മുഖക്കുരുവിനുമെല്ലാം ഇതു നല്ലൊരു പരിഹാരമാണ്.

How to : Homemade Bleaching Face Pack using Tamarind Juice.Be Beautilicious

അതുപോലെ തന്നെ പല സൗന്ദര്യ, ചർമപ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് മഞ്ഞൾ. ഇതിന് ആന്റിഫംഗൽ, ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ മുഖക്കുരവടക്കമുള്ള പല ചർമപ്രശ്‌നങ്ങൾക്കും ഇത ഉത്തമ ഉപാധിയുമാണ്. നാരങ്ങാനീരും മുഖത്തിന് ബ്ലീച്ചിംഗ് ഗുണങ്ങൾ നൽകുന്ന ഒന്നാണ്.

Glowing Skin Series: Brightening Turmeric + Lemon DIY Face Mask » The  Glowing Fridge

ഇതിലെ വൈറ്റമിൻ സിയും സിട്രിക് ആസിഡുമെല്ലാം തന്നെ ഏറെ ഗുണങ്ങൾ നൽകുന്നു. നല്ലൊരു ക്ലെൻസിംഗ് ഏജന്റും ബ്ലീച്ചിംഗ് ഏജന്റുമാണ് നാരങ്ങ. ഇതിനായി വാളൻ പുളി പേസ്റ്റ് തയ്യാറാക്കി ഇതിലേയ്ക്ക് തൈര്, മഞ്ഞൾപ്പൊടി, അൽപം ചെറുനാരങ്ങാനീര് എന്നിവ ചേർത്തിളക്കാം. ഇവ നല്ല പേസ്റ്റാക്കി മുഖത്തു ഉപയോഗിക്കാം. ഇത് ഇടുന്നതിന് മുൻപായി മുഖം കഴുകി വൃത്തിയാക്കുക. ശേഷം ഈ പായ്ക്കിടാം. ഉണങ്ങുമ്പോൾ കഴുകാം. ഇത് ആഴ്ചയിൽ ഒരു ദിവസം അൽപനാൾ ഉപയോഗിച്ചാൽ തന്നെ കാര്യമായ ഫലം ലഭിയ്ക്കും.

Related posts