
തിളക്കമുള്ളതും നീണ്ടു കിടക്കുന്നതുമായ തലമുടി നിരവധി സ്ത്രീകളുടെയെല്ലാം സ്വപ്നമാണ്. കേശ സംരക്ഷണത്തിൻ്റെ കാര്യത്തിൽ പ്രകൃതി നമുക്കായി നൽകിയിരിക്കുന്ന സ്വാഭാവിക ചേരുവകൾ ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും മികച്ച പരിഹാരമാർഗ്ഗം. മുടിയുടെ വളർച്ചയെ വേഗത്തിലാക്കുന്നത് മുതൽ പ്രശ്നങ്ങളെ കുറയ്ക്കാൻ വരെ വീട്ടുവൈദ്യങ്ങൾ സഹായിക്കും.മുടിയുടെ കട്ടി കുറയുന്ന പ്രശ്നത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ഈ മാസ്ക് നിങ്ങളൊന്ന പരീക്ഷിച്ചു നോക്കണം. ഒരു ചെറിയ പാത്രത്തിൽ ഒരു ടീസ്പൂൺ കാസ്റ്റർ ഓയിൽ ചേർക്കുക. മൈക്രോവേവിൽ ഏകദേശം 10 സെക്കൻഡ് ഇത് ചൂടാക്കുക. ഈ എണ്ണ തലയിൽ ഉപയോഗിക്കുമ്പോൾ ഊഷ്മളമായിരിക്കണമെന്ന് ഓർമ്മിക്കുക. വിരൽത്തുമ്പ് ഉപയോഗിച്ച് തലയോട്ടിയിൽ ഈ എണ്ണ മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് തലയിൽ സൂക്ഷിക്കുക, തുടർന്ന് ഷാംപൂ ചെയ്യുക. അവോക്കാഡോ നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, മുടിക്കും മികച്ച ഗുണങ്ങളെ നൽകുന്നതാണ്.

ഒമേഗ -3, അമിനോ ആസിഡുകൾ, വിറ്റാമിൻ എ, ഡി, ഇ, ബി 6 എന്നിവയാൽ സമ്പന്നമായ ഈ ഫലം നിങ്ങളുടെ തലമുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളെയും വാഗ്ദാനം ചെയ്യുന്നു. ഒരു ഇടത്തരം വലിപ്പമുള്ള പഴുത്ത അവോക്കാഡോയും ഒരു ചെറിയ പഴുത്ത വാഴപ്പഴവും ഒരുമിച്ച് ഉടച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും വീറ്റ് ജേം ഓയിലും ചേർക്കുക. ഈ ഹെയർ മാസ്ക് സൗമ്യമായി തലയോട്ടിയിൽ തേച്ച് പുരട്ടി മസാജ് ചെയ്യുക. നിങ്ങളുടെ മുടി വേരുകൾ മുതൽ നുറുങ്ങു വരെ ഇത് തേച്ച് പിടിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പണ്ടുമുതലേ ആയുർവേദത്തിൽ വേഗത്തിൽ മുടി വളരാനുള്ള പ്രതിവിധികളുടെ കൂട്ടത്തിൽ നെല്ലിക്കയ്ക്ക് പ്രഥമസ്ഥാനമാണുള്ളത്.

രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ ഒരു ടേബിൾ സ്പൂൺ നെല്ലിക്കപ്പൊടിയും ചീവക്കപ്പൊടിയും ചേർത്ത് തിളപ്പിക്കുക. ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് ഈ എണ്ണ നിങ്ങളുടെ തലയോട്ടിയിലും തലമുടിയിലും പുരട്ടി മസാജ് ചെയ്യുക. അതിരാവിലെ ഉണർന്നെണീറ്റ ഉടൻ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഗുണങ്ങൾക്കായി ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഇത് ചെയ്യാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് കഴുകുക.