മുഖത്തെ ചുളിവിന് പഴത്തൊലി തൈരിലരച്ച്‌ ഇടൂ…

17 Banana Face Masks that Can Do Wonders to Your Skin

മുഖത്തു വീഴുന്ന ചുളിവുകളും വരകളും അയഞ്ഞു തൂങ്ങുന്ന ചർമവുമെല്ലാമാണ് മിക്കവരിലും കാണുന്ന പ്രശ്നം. ഇത്തരം പ്രശ്‌നങ്ങൾക്ക് തികച്ചും പ്രകൃതിദത്തമായ പരിഹാര വഴികളുമുണ്ട്. നല്ല പോലെ പഴുത്ത പഴത്തൊലി കൊണ്ട് പല ചർമ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാം. പഴത്തൊലിയ്‌ക്കൊപ്പം ഇതിൽ ഉപയോഗിയ്ക്കുന്ന മറ്റൊന്നാണ് തൈര്. പഴത്തൊലിയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. അവയിൽ പൊട്ടാസ്യം, സിങ്ക്, അയൺ, മാംഗനീസ് എന്നിവയും ധാരാളമുണ്ട്. ഈ പോഷകങ്ങൾക്ക് ഉയർത്ത ചൂടിൽ നിന്ന് ചർമ്മത്തെ ശാന്തമാക്കാനും മുഖക്കുരു സാധ്യതകൾ കുറയ്ക്കാനും കഴിയും. കൂടാതെ, പഴത്തൊലിയിൽ കൊഴുപ്പ് ലയിക്കുന്ന സംയുക്തങ്ങളായ ല്യൂട്ടിൻ, കരോട്ടിനോയിഡുകൾ എന്നിവയുമുണ്ട്. പഴത്തൊലിയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി യുമെല്ലാം ചുളിവുകളുടെ രൂപഘടന കുറയ്ക്കാൻ സഹായിക്കുന്നു. തൈര് ചർമത്തിലെ ചുളിവുകൾ നീക്കാനുള്ള നല്ലൊരു ഉപാധിയാണ്. പല തരത്തിലെ ചർമ സംരക്ഷണ ഗുണങ്ങളും അടങ്ങിയതാണിത്.

Homely Tips: Home Made Face Pack For Anti Aging

മുഖത്തിന് ഈർപ്പം നൽകാനും മുഖ ചർമത്തിന് ഇറുക്കം നൽകാനുമെല്ലാം സഹായിക്കുന്ന ഇത് ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടവുമാണ്. പഴത്തൊലി നല്ലതു പോലെ തൈരും ചേർത്ത് അരയ്ക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. മുഖത്തെ ചുളിവുകളും വരകളുമെല്ലാം മാറാൻ ഇതേറെ നല്ല വഴിയാണ്. മുഖചർമത്തിന് ഇറുക്കം നൽകുന്ന കൊളാജൻ ഉൽപാദനത്തിന് ഏറെ നല്ലതാണ്. ഇതി ദിവസവും ചെയ്യുന്നതും നല്ലതാണ്. യാതൊരു ദോഷവുമില്ലാത്ത പ്രകൃതിദത്ത വഴിയാണിത്. മുഖത്തെ ചുളിവുകൾ നീക്കാൻ നീക്കാൻ, മുഖ ചർമം നന്നാക്കാൻ സഹായിക്കുന്ന മിശ്രിതം ഏതു മുഖചർമമെങ്കിലും പരീക്ഷിയ്ക്കാവുന്ന ഒന്നാണ്. വാഴപ്പഴത്തിൻറെ തൊലിയിൽ ഹിസ്റ്റാമൈൻ അടങ്ങിയിട്ടുണ്ട്. ഇത് മഗ്നീഷ്യം, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ നൽകുന്നു. ഭക്ഷണ പ്രതികരണങ്ങളും കൊതുക് കടികളുമെല്ലാം മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ലക്ഷണങ്ങളെ ഒഴിവാക്കാനായി ഈ മിശ്രിതം ഏറെ നല്ലതാണ്. പഴത്തൊലിയും തൈരുമെല്ലാം ചർമത്തിന് ഉണ്ടാകുന്ന അസ്വസ്ഥതകളെ അകറ്റാൻ ഏറെ നല്ലതാണ്.

Related posts