വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിച്ചാല്‍

വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിച്ചാല്‍ ചില ഗുണങ്ങളുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിര്‍ത്താന്‍ നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി സഹായിക്കും. പുലര്‍ച്ചെ വെറും വയറ്റില്‍ കുടിക്കുന്ന നാരങ്ങാ വെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

നാരങ്ങയിലടങ്ങിയ നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് കുടലിനെ സംരക്ഷിക്കാനും ദഹന വ്യവസ്ഥ ക്രമപ്പെടുത്താനും ഗ്രാസ്ട്രബിള്‍ ഇല്ലാതാക്കാനും ഉത്തമമാണ്. നാരങ്ങയില്‍ കാത്സ്യം, മെഗ്‌നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിലെ സന്ധികളിലും പേശികളിലും ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ നാരങ്ങാവെള്ളം സഹായിക്കും.

share this post on...

Related posts