കാലിലെ നീര് ഗുരതര രോഗങ്ങളുടെ ലക്ഷണങ്ങളായേക്കാം

ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഇത്തരത്തില്‍ ഒന്നാണ് കാലിലുണ്ടാകുന്ന നീര്. പലര്‍ക്കും ഈ പ്രശ്നം കാണാം. പ്രത്യേകിച്ചും അല്‍പം പ്രായം ചെന്നാല്‍ പലര്‍ക്കുമുണ്ടാകുന്ന ആരോഗ്യ പ്രശ്നമാണ് ഇത്. പലരും ഇത് അവഗണിയ്ക്കാറാണ് പതിവ്. ചിലപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും കണ്ടു വരുന്ന പ്രശ്നമാണിത്. ഇതു നിസാരമായി കണക്കാക്കേണ്ടതല്ല. പെട്ടെന്നു വരുന്ന പോകുമെങ്കിലും ചിലപ്പോഴെങ്കിലും ഇത്തരം നീര് ശരീരം നമുക്കു നല്‍കുന്ന ഗുരുതരമായ രോഗങ്ങളുടെ സൂചനയായി കണക്കാക്കാം. കാലില്‍ പലപ്പോഴും നീരു വരുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ് എഡിമ അതായത് കാലില്‍ ദ്രാവകം വന്നടിയുന്ന അവസ്ഥയാണ് ഒന്ന്. കാലിലെ രക്തക്കുഴലുകള്‍ക്ക് അവയ്ക്കുള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഫല്‍യിഡ് അടിഞ്ഞു കൂടുമ്പോഴാണ് ഇതുണ്ടാകുന്നത്. കാല്‍ ഏറെ സമയം തൂക്കിയിടുമ്പോള്‍ ഇതുണ്ടാകാറുണ്ട്. ഇതിനു പുറമേ അമിത വണ്ണം, വേണ്ടത്ര വ്യായാമക്കുറവ് എന്നിവയും ഇതിനു കാരണമാകാറുണ്ടെങ്കിലും ചിലപ്പോഴിത് ഗുരുതര രോഗങ്ങളുടെ സൂചന കൂടിയാകാം.
ഇന്‍ഫല്‍മഷന്‍ കൊണ്ടും കാലില്‍ നീരുണ്ടാകാം. കാലിലെ ടിഷ്യൂ വീര്‍ക്കുമ്പോഴാണ് ഇതുണ്ടാകുന്നത് ഇത് സാധാരണ എല്ലൊടിയുമ്പോഴോ മസില്‍ ഉളക്കുമ്പോഴോ എല്ലാം ഉണ്ടാകാറുമുണ്ട്. എന്നാല്‍ ഇതും പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ്. കാലില്‍ എഡിമ അഥവാ ദ്രാവകം അടിഞ്ഞു കൂടുന്നത് ചിലപ്പോള്‍ ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളുടെ സൂചനയാകാം കണ്‍ജെസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥ. ഹൃദയത്തിന് വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാന്‍ ആവാത്ത അവസ്ഥയില്‍ കാലില്‍ ദ്രാവകം അടിഞ്ഞു കൂടുന്ന ഒന്നാണിത്. ഇതിനൊപ്പം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.

share this post on...

Related posts