‘ലാല്‍ രഹേഗാ ജെഎന്‍യു’; അയ്ഷി യൂണിയന്‍ പ്രസിഡന്റ്, എല്ലാ പ്രധാന സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് ജയം

ന്യൂഡല്‍ഹി: ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന നാലു സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ജയം. അയ്ഷി ഗോഷ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാകേത് മൂണ്‍ ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചു കയറിയത്. സതീഷ് ചന്ദ്ര യാദവ് ജനറല്‍ സെക്രട്ടറി. വന്‍ ഭൂരിപക്ഷത്തോടെ എം ഡി ഡാനിഷ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ബാപ്സ (ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്റ്സ് അസോസിയേഷന്‍) രണ്ട് സ്ഥാനങ്ങളില്‍ രണ്ടാമത് എത്തി.


പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐ പ്രവര്‍ത്തക അയ്ഷി ഗോഷ് 2313 വോട്ടുകള്‍ നേടി. 1128 വോട്ടുകളാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് നേടാനായത്. മൂന്നാം സ്ഥാനത്തുള്ള ബാപ്സയുടെ ജിതേന്ദ്ര സുനയ്ക്ക് 1122 വോട്ടുകള്‍. ഇടത് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സാകേത് മൂണ്‍ 3365 വോട്ടുകളുമായി തെരഞ്ഞെടുക്കപ്പട്ടു. എബിവിപിയുടെ ശ്രുതി അഗ്‌നിഹോത്രിക്ക് 1335 വോട്ടുകള്‍. ലെഫ്റ്റ് യൂണിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്ര യാദവിനെ 2518 വിദ്യാര്‍ത്ഥികള്‍ പിന്തുണച്ചു.

എബിവിപിയുടെ ശബരീഷ് പി എ 1355 വോട്ടുകള്‍ കരസ്ഥമാക്കി. ബാപ്സയുടെ വസീം ആര്‍എസ് ആണ് 1232 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇടത് സ്ഥാനാര്‍ത്ഥി എം ഡി ഡാനിഷ് 3295 വോട്ടുകളാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള എബിവിപിയുടെ സുമാന്ത കുമാര്‍ സാഹുവിനേക്കാള്‍ (1508) ഇരട്ടി വോട്ടുകളാണ് ഡാനിഷിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.

share this post on...

Related posts