ഇടത് വലത് മുന്നണികള്‍ കളം പിടിച്ചു ; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല, രോഷാകുലരായി അണികള്‍


ഡല്‍ഹി: ഇടതു വലതു മുന്നണികള്‍ മണ്ഡലങ്ങളില്‍ സജീവതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടും ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എങ്ങുമെത്തിയില്ല. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ഇന്നലെ രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയില്ല. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആയതിനാല്‍ നാളെ പ്രസിദ്ധീകരിക്കാനേ സാധ്യതയുള്ളൂ. ചൊവ്വാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പട്ടികക്ക് അന്തിമരൂപം നല്‍കിയത്.
രാത്രി ഒരു മണി വരെ യോഗം തുടര്‍ന്നതിനാല്‍ അന്ന് പ്രസിദ്ധീകരിക്കാനായില്ല. ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍

ഇടത് – വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ ഇറങ്ങാത്തത് അണികളെ അലോസരപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് ധാരണയായത് തന്നെ ഇന്നലെയാണ്.
രണ്ടാഴ്ചയിലേറെ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്. ഏറെ നീണ്ട അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സര രംഗത്തുണ്ടാകില്ല. അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകും. ശോഭസുരേന്ദ്രന്‍ പാലക്കാട് നിന്നും മാറി ആറ്റിങ്ങലില്‍ ജനവിധി തേടുക.

ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്

പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.

അതിരപ്പിള്ളിയിലെ മാസ് മമ്മൂട്ടി വൈറല്‍ ചിത്രത്തിന് പിന്നിലെ കഥ ഫൊട്ടോഗ്രാഫര്‍ പറയുന്നു

ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും. മത്സരിക്കുകയാണെങ്കില്‍ ഭാരവാഹിത്വം രാജി വച്ച് മത്സരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
ജയിക്കുമോ തോല്‍ക്കുമോ എന്നത് മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ച ശേഷമല്ലേ പറയാനാകൂ എന്ന് തുഷാര്‍. ഈഴവ സമുദായത്തിന്റെ വോട്ട് മാത്രമല്ല ബിഡിജെഎസ്സിനുള്ളത്. ബിഡിജെഎസ് എസ്എന്‍ഡിപി യോഗത്തിന്റെ ബി ടീമല്ല. അതില്‍ എല്ലാ സമുദായത്തിന്റെയും അംഗങ്ങളുണ്ടെന്നും തുഷാര്‍ വ്യക്തമാക്കി.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts