എല്‍ ഇ ഡി ലൈറ്റ് അമിത ഉപയോഗം കാഴ്ചയെ തകരാറിനുകാരണമോ

ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമായി രംഗത്തുവന്ന എല്‍ ഇ ഡി അഥവാ ലൈറ്റ് എമിറ്റിങ് ഡയോഡ് ലൈറ്റുകളുടെ അമിത ഉപയോഗം കാഴ്ചയെ തകരാറിലാക്കുമെന്നും ഉറക്കപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. കുറഞ്ഞ ഊര്‍ജോപയോഗം, നീണ്ട കാലത്തെ പ്രവര്‍ത്തനക്ഷമത,കുറഞ്ഞ താപവികിരണം എന്നിവയാണ് എല്‍ ഇ ഡി ലൈറ്റുകള്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് ജനപ്രിയമാകാന്‍ കാരണം. എന്നാല്‍, എല്‍ ഇ ഡി വിളക്കുകളില്‍ നിന്ന് പുറത്തുവരുന്ന നീലരശ്മികള്‍ ഫോട്ടോടോക്‌സിക് ഇഫക്ടിന് കാരണമാകുമെന്നുംഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, എല്‍ ഇ ഡി ലൈറ്റുകളുടെ കീഴില്‍ ദീര്‍ഘനേരം കഴിയുന്നവരില്‍ വലിയ തോതില്‍ ഉറക്കപ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്. സാധാരണ പ്രകാശത്തെക്കാള്‍ കൂടിയതോതില്‍ നീലപ്രകാശം മലിനീകരണമായി കണക്കാക്കാമെന്ന് ഇന്റര്‍നാഷണല്‍ ബ്ലൂ സ്‌കൈ അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

share this post on...

Related posts