ലംബോര്‍ഗിനിയുടെ പുതിയ മോഡല്‍; ഹുറാകാന്‍ ഇവൊ സ്പൈഡര്‍ ഇന്ത്യന്‍ വിപണിയില്‍

ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവൊ സ്പൈഡര്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. പുതിയ മോഡലിന്റെ വിലയുമായി ബന്ധപ്പെട്ട സൂചനകള്‍ ഒന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. ഫെബ്രുവരിയില്‍ വില്‍പനയ്ക്കെത്തിയ ഹുറാകാന്‍ ഇവൊ കൂപ്പെയുടെ കണ്‍വെര്‍ട്ടിബിള്‍ പതിപ്പാണ് ഇവൊ സ്പൈഡര്‍. കൂപ്പെ പതിപ്പിന് 3.73 കോടി രൂപയായിരുന്നു ഇന്ത്യയിലെ ഷോറൂം വില.

ഇലക്ട്രോ ഹൈഡ്രോളിക് റൂഫ് ഫോള്ഡിങ് സംവിധാനത്തിന്റെ സാന്നിധ്യത്താല്‍ സ്പൈഡറിന് കൂപ്പെയെ അപേക്ഷിച്ച് 120 കിലോഗ്രാം അധിക ഭാരമുണ്ട്.100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഇവൊ സ്പൈഡറിന് 3.1 സെക്കന്‍ഡ് മതി. ഇവൊ കൂപ്പെയെ അപേക്ഷിച്ച് 0.2 സെക്കന്‍ഡ് അധികമാണിത്. പരമാവധി വേഗം ഇരു മോഡലുകള്‍ക്കും സമാനമാണ്, മണിക്കൂറില്‍ 323.50 കിലോമീറ്റര്‍.

ഇരു മോഡലുകള്‍ക്കും കരുത്തേകുന്നത് 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി 10 എന്‍ജിനാണ്. 640 ബിഎച്ച്പിയോളം കരുത്തും 600 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനു കൂട്ട് എട്ട് സ്പീഡ്, ഇരട്ട ക്ലച്, ഓട്ടമാറ്റിക് ഗീയര്‍ ബോക്സാണ്.

ഇവൊ കൂപ്പെയിലൂടെ അരങ്ങേറിയ ലംബോര്‍ഗിനി ഡൈനമിക് വെയ്സൊല ഇന്റഗ്രേറ്റ (എല് ഡി വി ഐ) എന്നു പേരിട്ട പുത്തന്‍ ഷാസി കണ്‍ട്രോള്‍ സംവിധാനവും റിയര്‍ വീല്‍ ഡ്രൈവ് ലേ ഔട്ടും ടോര്‍ക്ക് വെക്ടറിങ് സംവിധാനം സ്പൈഡറിലും ഉണ്ട്.

Related posts