കുരുതി ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് 11 മുതൽ

പൃഥ്വിരാജ് നായകനായി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന കുരുതി ഒടിടിയില്‍ റിലീസ് ചെയ്യും. ഓഗസ്റ്റ് 11 മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. പൃഥിരാജ് തന്നെയാണ് വിവരം അറിയിച്ചത്. നേരത്തെ പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് എന്ന സിനിമയും ആമസോണില്‍ തന്നെയാണ് റിലീസായത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ബോളിവുഡില്‍ ‘കോഫി ബ്ലൂം’ എന്ന സിനിമ ഒരുക്കിയതിന് ശേഷമാണ് മലയാളത്തിലേക്കുള്ള മനുവിന്റെ രംഗപ്രവേശം.

ചിത്രത്തില്‍ റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. കുരുതി ചിത്രത്തിന്റെ രചന- അനീഷ് പല്യാല്‍. സിനിമറ്റോഗ്രഫി- അഭിനന്ദന്‍ രാമാനുജം. സംഗീത സംവിധാനം- ജേക്‌സ് ബിജോയ്. എഡിറ്റ്- അഖിലേഷ് മോഹന്‍.

Related posts