കുര്‍ലോണിന്റെ മാട്രസ് ഇന്‍ എ ബോക്‌സ് വിപണിയില്‍

കൊച്ചി: പ്രമുഖ കിടക്ക നിര്‍മ്മാതാക്കളായ കുര്‍ലോണ്‍, ഒട്ടേറെ പ്രത്യേകതകളോടു കൂടിയ, മാട്രസ് ഇന്‍ എ ബോക്‌സ്, വിപണിയില്‍ അവതരിപ്പിച്ചു.ചുരുട്ടിയെടുത്തു ഒരു ചെറിയ പെട്ടിയിലാക്കി, കൊണ്ടു നടക്കാവുന്നതാണ് മാട്രസ് ഇന്‍ എ ബോക്‌സ്.
അനായാസം കൊണ്ടു നടക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന. അലര്‍ജി ഉണ്ടാക്കാത്ത മുന്തിയ ഇനം തുണിയിലാണ് കിടക്ക ഉണ്ടാക്കിയിരിക്കുന്നത് കിടക്ക തെന്നിപ്പോകാതിരിക്കാന്‍ 100 ശതമാനം ഓര്‍ഗാനിക് കോട്ടണ്‍ ആണ് ഉപയോഗിക്കുന്നത്.
ആദ്യ തവണ നിവര്‍ത്തി വിരിച്ച ശേഷം, ഒമ്പതു മിനിറ്റുള്ളില്‍ കിടക്ക അതിന്റെ തനതായ ആകൃതി കൈവരിക്കും. പൊടിയില്‍ നിന്നും കീടങ്ങളില്‍ നിന്നും ശല്യം ഉണ്ടാകാത്ത വിധമാണ് നിര്‍മാണം.
മെര്‍ക്കുറി, ഈയം, മറ്റ് ലോഹങ്ങള്‍ ഒന്നും ഇതിലില്ല. തൃപ്തികരമായ ഉറക്കമാണ് പുതിയ കിടക്ക നല്കുക. രണ്ട് പതിപ്പുകളില്‍ ലഭ്യം. സിംഗിളിന് 11799 രൂപയാണ് വില. ക്യൂന്‍ സൈസിന് 19,990 രൂപയും ആണ് വില.
കൊച്ചി ഉള്‍പ്പെടെ ഉള്ള നഗരങ്ങളിലെ കുര്‍ലോണ്‍ ഹോം കംഫര്‍ട്ട് സ്റ്റോറുകളില്‍ മാട്രസ് ഇന്‍ എ ബോക്‌സ് എത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിംഗിന് ംംം.സൗൃഹീി.രീാ.
നൂതന ഉല്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ തങ്ങള്‍ പ്രതിജഞാ ബദ്ധമാണെന്ന് കുര്‍ലോണ്‍ സിഎംഒ അശുതോഷ് വൈദ്യ പറഞ്ഞു. പുതിയ കിടക്കയ്ക്ക് ഇതാദ്യമായി 110 രാത്രിയുടെ ട്രയലും മണിബാക് ഗാരന്റിയും ഉണ്ട്.
7000-ത്തിലേറെ മള്‍ട്ടിബ്രാന്‍ഡ് ഔട്ട് ലെറ്റ്‌സ്, 1300-ലേറെ ഫ്രാഞ്ചൈസി ശൃംഖല, 35 എക്‌സ്‌ക്ലൂസിവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവ കുര്‍ലോണിനുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 10,000ത്തിലേറെ വ്യാപാരികളും 72 ശാഖകളും 10 തന്ത്രപ്രധാനമായ നിര്‍മാണ യൂണിറ്റുകളും കുര്‍ലോണിന്റെ ഭാഗമാണ്.

share this post on...

Related posts