റീസൈക്കിള്‍ ക്യാപെയിനിന്റെ ഭാഗമായി കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്ത

‘റീ സൈക്കിള്‍ കേരള’ ക്യാംപെയിന്റെ ഭാഗമായി പഴയ പത്ര കെട്ടും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭവനയും കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്ത അനശ്വര മോഹനന് കൈമാറുന്നു.

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിനായുള്ള ഡിവൈഎഫ്‌ഐയുടെ ‘റീ സൈക്കിള്‍ കേരള’ ക്യാംപെയിനില്‍ പങ്കാളിയായി യാക്കോബായ സഭ വക്താവും വെട്ടിക്കല്‍ സെമിനാരിയുടെ പ്രിന്‍സിപ്പാളുമായ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്ത. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭവനായി അയ്യായിരം രൂപയും പഴയ പത്ര കെട്ടുകളും ഡിവൈഎഫ്‌ഐ ഒഇഎന്‍ യൂണിറ്റ് പ്രസിഡന്റ് അനശ്വര മോഹനന് കൈമാറി. ഇവ വിറ്റുകിട്ടുന്ന തുകയും അയ്യായിരും രൂപയും ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. വരു ദിവസങ്ങളും ക്യാംപെയിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. തിരുവാണിയൂര്‍ മേഖലാ പ്രസിഡന്റ് സൂരജ് സജി, സെക്രട്ടറി ദീപു ദാമോദരന്‍, കോലഞ്ചേരി ബ്ലോക്ക് ജോ.സെക്രട്ടറി ടി.ഡി.പ്രശാന്ത്, എ.എസ്.സുജിത്ത് എന്നിവര്‍ പങ്കെടുത്തു.

Related posts