കുഞ്ചാക്കോ ബോബന് 44 -ആം ജന്മദിനം: ജന്മദിനത്തിൽ ‘മോഹൻ കുമാർ ഫാൻസ്’, ‘നിഴൽ’ പോസ്റ്ററുകള്‍

mohankumar fans

നാൽപ്പത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. അദ്ദേഹത്തിൻറെ ജന്മദിനത്തിൽ രണ്ട് പുതിയ ചിത്രങ്ങളുടെ പുത്തൻ പോസ്റ്ററുകൾ പുറത്തിറക്കി അണിയറപ്രവർ‍ത്തകർ. മോഹൻകുമാർ ഫാൻസ്, നിഴൽ സിനിമകളുടെ പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. വിജയ് സൂപ്പറും പൗർണ്മിയും എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് “മോഹൻകുമാർ ഫാൻസ്‌”. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. പുതുമുഖം അനാർക്കലി നാസറാണ് സിനിമയിൽ നായിക.

nizhal

അതേസമയം കുഞ്ചാക്കോ ബോബനും നയൻതാരയും ഒരുമിക്കുന്ന ചിത്രമാണ് നിഴൽ. അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ചില സമയങ്ങളിൽ നിങ്ങളുടെ നിഴലിനെപ്പോലും നിങ്ങൾ പേടിക്കണമെന്നാണ് പോസ്റ്ററിലെ ടാഗ് ലൈൻ. വ്യത്യസ്തലുക്കിൽ മാസ്കണിഞ്ഞാണ് പോസ്റ്ററിൽ കുഞ്ചാക്കോ ബോബനുള്ളത്. എന്നാൽ ഇതെന്താ സൂപ്പർ ഹീറോ സിനിമയാണോയെന്നൊക്കെയാണ് ആളുകൾ പോസ്റ്റർ കണ്ട് ചോദിച്ചിരിക്കുന്നത്. ആൻറോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. എസ് സഞ്‍ജീവ് ആണ് സിനിമയുടെ തിരക്കഥയെഴുതുന്നത്.

Related posts