ഇൻ കാർ ഡൈനിംഗ്’ സൗകര്യവുമായി കെ.ടി.ഡി.സി!

കോവിഡ് കാലത്ത് യാത്രക്കിടയിൽ സുരക്ഷിതമായി ഭക്ഷണം എങ്ങനെ കഴിക്കാം എന്നാലോചിച്ചിരിക്കുവാണോ? എങ്കിലിനി ആ കാര്യത്തിൽ ആശങ്ക വേണ്ട. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാർ റസ്റ്റോറന്റുകളിൽ ‘ഇൻ കാർ ഡൈനിംഗ് ‘ എന്ന നൂതന പരിപാടിക്ക് തുടക്കമാവുകയാണ്. പാർക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

in car dining: KTDC rolls out 'in-car dining' to serve food in parked  vehicles, Auto News, ET Auto

ഈ ഹോട്ടലുകളിൽ എത്തുന്നവർക്ക് സ്വന്തം വാഹനങ്ങളിൽ തന്നെ ഭക്ഷണം ലഭ്യമാക്കും. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളിൽ കയറുകയോ വേണ്ട. ആവശ്യമായ കൊവിഡ് പ്രതിരോധ സംവിധാനങ്ങളും നടപ്പാക്കും.

Dine-in, with a twist- The New Indian Express

കോവിഡ് വ്യാപിക്കുന്ന സാഹചര്യം ഇതിലൂടെ കുറയ്ക്കാനും സാധിക്കും. കൊവിഡ് കാലത്ത് ജനങ്ങൾക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നൽകുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് കെടിഡിസി ഹോട്ടലുകളെ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതി വിജയകരമാണെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ ഇൻ കാർ ഡൈനിംഗ് തുടങ്ങാനും പദ്ധതിയുണ്ട്. വിദേശ രാജ്യങ്ങളിലടക്കം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇൻ കാർ ഡൈനിംഗ് സൗകര്യം പല ഹോട്ടലുകളിലും ഏർപ്പെടുത്തിയിരുന്നു.

Related posts