കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു.

ksrtc kattappana
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കട്ടപ്പന കെ എസ് ആര്‍ റ്റി സി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. മഴക്കെടുതിയില്‍ തകര്‍ന്ന മലയോര ജില്ലയുടെ വിവിധ റോഡുകള്‍ താല്ക്കാലികമായി ഗതാഗതയോഗ്യമാക്കിയതോടെ ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സര്‍വ്വീസാ രംഭിച്ചു. ഡിപ്പോയുടെ പ്രവര്‍ത്തനം താല്ക്കാലികമായി കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പഴയ ബസ് സ്റ്റാന്റില്‍ പാര്‍ക്കു ചെയ്യും. ഇവിടെ നിന്നും പുതിയ സ്റ്റാന്റിലെത്തി പഴയ രീതിയിന്‍ തന്നെ സര്‍വ്വീസ് നടത്തും. കട്ടപ്പന പഴയ ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള മരുന്ന് ബില്‍ഡിംഗിന്റെ താഴത്തെ ഒരു മുറിയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. മുകളിലെ രണ്ട് മുറികളിലായി ടിക്കറ്റ്, ക്യാഷ് കൗണ്ടറുകളും കംപ്യൂട്ടര്‍ സംവിധാനവും സജ്ജമാക്കിയിരിക്കുന്നു. എറ്റിഒ ഓഫീസും ജീവനക്കാരുടെ താമസവും ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സി ലാ ണ് ഒരുക്കിയിരിക്കുന്നത്. കട്ടപ്പനയില്‍ നിന്നും ഇന്നലെ കട്ടപ്പന _ വാഗമണ്‍ ഈരാറ്റുപേട്ട പാല കോട്ടയം, കട്ടപ്പന ഏലപ്പാറ മുണ്ടക്കയം കോട്ടയം, കട്ടപ്പന തൂക്കുപാലം നെടുങ്കണ്ടം ,കട്ടപ്പന കുമളി, കട്ടപ്പന ചെമ്പകപ്പാറ തോപ്രാംകുടി, കട്ടപ്പന വാഴവര ഇടുക്കി എന്നിവിടങ്ങളിലേക്ക സര്‍വ്വീസ് നടത്തി. ഇന്ന് കടപ്ര ഉപ്പുതറവളകോട് പുള്ളിക്കാനം വഴി തൊടുപുഴക്ക് സര്‍വ്വീസ് നടത്തും. 40 ഷെഡ്യൂളിലായി 48 ബസാണ് കട്ടപ്പന സബ് ഡിപ്പോയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നത്.

share this post on...

Related posts