ജോലിക്ക് വരാത്തവരെ പിരിച്ചുവിട്ട് കെ.എസ്.ആര്‍.ടി.സി; 773 പേര്‍ ഒന്നിച്ച് പുറത്തേയ്ക്ക്

KSRTC (1)
തിരുവനന്തപുരം: കെഎസ്ആര്‍ടിയിസില്‍ കൂട്ട പിരിച്ചുവിടല്‍. സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരെയും ദീര്‍ഘകാലമായി അവധികഴിഞ്ഞ് നിയമ വിരുദ്ധമായി ജോലിയില്‍ പ്രവേശിക്കാത്തവരെയുമാണ് പിരിച്ചു വിട്ടിരിക്കുന്നത്. 304 ഡ്രൈവര്‍മാരും 469 കണ്ടക്ടര്‍മാരുമാണ് പിരിച്ചുവിട്ടവരിലുളളത്. മെയ് 31ന് അകം ജോലിയില്‍ തിരികെ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരിക്കുകയോ ചെയ്ത സാഹചര്യത്തിലാണ് പിരിച്ചുവിടലെന്നാണ് വിശദീകരണം.

share this post on...

Related posts