ഓണത്തിന് ശേഷം കോവിഡ് വ്യാപനം രൂക്ഷം

ഓണത്തിന് ശേഷം കോവിഡ് വ്യാപനം രൂക്ഷമായെന്ന് ആരോഗ്യ വകുപ്പ്. ആറ് ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് കൂടി. മൂന്ന് ജില്ലകളില്‍ രോഗികള്‍ ഇരട്ടിക്കുന്നതിലെ ഇടവേള കുറയുകയും ചെയ്തു. ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് ജനങ്ങള്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. 

ഓണത്തോടനുബന്ധിച്ച് ആളുകള്‍ കൂടുതല്‍ അടുത്തിടപഴകാനും അതിലൂടെ രോഗവ്യാപനം വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് മുന്‍ ആഴ്ചകളെക്കാള്‍ ഗണ്യമായി വര്‍ധിച്ചു.   

Related posts