16 കാരിയുടെ കാമുകനു 15 കാരിയുടെ ഫോണ്‍ സന്ദേശം; കാമുകനെയും കൂട്ടി വീട്ടിലെത്തി തല്ലി

കോട്ടയം: പതിനാറുകാരിയുടെ കാമുകനു പതിനഞ്ചുകാരി മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു. പതിനാറുകാരി കാമുകനെയും കൂട്ടി പതിനഞ്ചുകാരിയുടെ വീട്ടിലെത്തി തല്ലി. വഴക്കിനെത്തിയ പെണ്‍കുട്ടിയെ നാട്ടുകാരും വീട്ടുകാരും തടഞ്ഞുവച്ചു. പിങ്ക് പൊലീസ് എത്തി ഇരുകൂട്ടരെയും വെസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി.
തല്ലു കൊണ്ട വിദ്യാര്‍ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ കോട്ടയം നഗര പ്രാന്ത പ്രദേശത്താണു സംഭവം.പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് മൂവരും.

share this post on...

Related posts