മത്തിക്ക് പകരക്കാരനാകാന്‍ കൊറിയന്‍ സീര്‍

വില കുതിച്ചതോടെ കിട്ടാക്കനിയായ മത്തിയെ മറകടക്കാന്‍ പുതിയൊരു മത്സ്യം കടല്‍ കടന്നെത്തിയിട്ടുണ്ട്. അയലക്ക് സമാനമായ കൊറിയന്‍ സീര്‍ ആണ് പുതിയ അതിഥി. ദക്ഷിണ കൊറിയന്‍ തീരങ്ങളില്‍ സുലഭമായ സീര്‍ മത്സ്യമാണ് മത്തിയ്ക്ക് പകരക്കാരനാകാന്‍ മാര്‍ക്കറ്റിലിറങ്ങിയിരിക്കുന്നത്. അയലയുടേതിന് സമാനമാണെങ്കിലും രുചി വ്യത്യസ്തമാണ്. 165 കിലോയാണ് ദക്ഷിണ കൊറിയന്‍ സീറിന്റെ വില.കടലില്‍ നിന്ന് പിടിച്ചയുടന്‍ കപ്പലില്‍ വെച്ച് ഫ്രീസ് ചെയ്ത് പാക്കറ്റിലാക്കി 18 ഡിഗ്രി താപനിലയുള്ള കണ്ടെയ്നറില്‍ കയറ്റി അയക്കുന്ന ഇവ 20 -25 ദിവസത്തിനുള്ളില്‍ കേരള തീരത്തെത്തും. കൊറിയ മാത്രമല്ല ചൈന, ജപ്പാന്‍, നോര്‍വേ എന്നീ രാജ്യക്കാരുടെ പ്രിയ വിഭവമാണിത്. അയലയുടെ ഉപകുടുംബത്തില്‍ പെട്ട സീര്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരമാണ്. ഒമാനില്‍ നിന്നുമെത്തിയ മത്തിയാണ് ഇതിന് മുന്‍പ് വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തിയ മറ്റൊരു മത്സ്യം.
മത്തിക്ക് കിലോയ്ക്ക് 500 രൂപ വരെ വില ആയിരുന്നു. ട്രോളിംഗ് വരുന്നതിന് മുമ്പ് കിലോയ്ക്ക് 160 രൂപയായിരുന്നു മത്തിയുടെ വില. നിലവില്‍ നെയ്യ്മീനിന് കിലോയ്ക്ക് 1200 രൂപയും നാടന്‍ കരിമീനിന് 600 രൂപയുമാണ് വില. രണ്ടാഴ്ചക്കിടയില്‍ മീനിന് കിലോയ്ക്ക് 150 മുതല്‍ 250 രൂപ വരെയാണ് വര്‍ദ്ധിച്ചത് കഴിഞ്ഞ വര്‍ഷം ട്രോളിംഗ് സമയത്ത് മംഗലാപുരം, തൂത്തുകുടി എന്നിവിടങ്ങളില്‍ നിന്നും മീനുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ എല്‍നിനോ പ്രതിഭാസം ചെറുമത്സ്യങ്ങളുടെ വരവ് കുറച്ചു. മാത്രമല്ല ഒരോ വര്‍ഷം കൂടുന്തോറും കേരള തീരത്ത് മത്തിയുടെ ലഭ്യത കുറയുകയാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന മത്തിയും അയലയുമാണ് കേരളത്തില്‍ അധികവും വില്‍ക്കപ്പെടുന്നത്

share this post on...

Related posts