കൂടത്തായി കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്, സിലിയുടെ മൃതദേഹത്തില്‍ സയനൈഡിന്റെ അംശം

കോഴിക്കോട്: കൂടത്തായി കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി സിലിയുടെ മൃതദേഹത്തിന്റെ രാസപരിശോധനാ ഫലം. സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍ സയനൈഡ് ഉണ്ടെന്ന് കോഴിക്കോട് റീജ്യണല്‍ ഫോറന്‍സിക് ലാബാണ് റിപ്പോര്‍ട്ട് നല്‍കിയത്. കൂടത്തായി കൊലപാതക പരമ്പരയില്‍, ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി കൂടത്തായി, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകള്‍ തുറന്ന് പരിശോധിച്ചിരുന്നു. ഇതില്‍ സിലിയുടെ മൃതദേഹത്തില്‍ നിന്നാണ് സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തിയത്. ഇതാദ്യമായാണ് മൃതദേഹ അവശിഷ്ടത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. കേസന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകും.

ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും സന്തോഷപൂർവം അറിയിക്കുന്നു.

Posted by PrimoPost on Saturday, January 25, 2020

അതേസമയം സിലിയുടെ മകള്‍ ഒന്നര വയസുകാരി ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രമാണിത്. ജോളിയാണ് ഒന്നാം പ്രതി. ജോളിയുടെ സുഹൃത്ത് എം.എസ് മാത്യു രണ്ടാം പ്രതി. സയനൈഡ് എത്തിച്ച് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജുകുമാറാണ് മൂന്നാം പ്രതി. ഷാജുവിനെ വിവാഹം കഴിക്കാന്‍ ആല്‍ഫൈന്‍ ബാധ്യത ആകുമെന്ന് കരുതിയാണ് ജോളി കൊല നടത്തിയത്.
അഞ്ഞൂറ് പേജുള്ള കുറ്റപത്രമാണ് സമര്പ്പിച്ചിരിക്കുന്നത്. 129 സാക്ഷികള്‍. 130 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു. ആല്‍ഫൈന് ഭക്ഷണം എടുത്ത് നല്‍കിയ ഷാജുവിന്റെ സഹോദരി ആന്‍സിയാണ് പ്രധാന സാക്ഷി.

share this post on...

Related posts