മുഖത്തെ നിറം കൈവരിക്കാൻ കോലരക്ക് ഫേസ്പായ്ക്ക്

സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ് കോലരക്ക്. പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണിത്. ശരീരത്തില്‍ രക്തോല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണിത്. ഇത് വാസ്തവത്തില്‍ ഒരു പശയാണ്. ഒരു ഷഡ്പദം ഉല്‍പാദിപ്പിയ്ക്കുന്ന സ്രവം എന്നു പറയാം. ലോകത്തില്‍ 90 ശതമാനം ഇന്ത്യയിലാണ് ഇത് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. മാത്രമല്ല പണ്ടു മുതല്‍ തന്നെ ചര്‍മത്തിനായുള്ള മരുന്നുകളിലും ആയുര്‍വേദ മരുന്നുകളിലുമെല്ലാം ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ഇരുണ്ട നിറത്തില്‍ ഇതു കാണാം.

ഗുണം ലഭിയ്ക്കാന്‍ നല്ല ഗുണമുള്ള കോലരക്ക് തന്നെ വേണം, ഉപയോഗിയ്ക്കാന്‍. വലിയ വിലയുമില്ല. എന്നാല്‍ ഇതിന്റെ കൃത്രിമ രൂപങ്ങളും ധാരാളം വരുന്നുണ്ട്. ശുദ്ധമെങ്കിലേ ഗുണം ലഭിയ്ക്കൂ. ചര്‍മം നിറം വയ്ക്കാനും മുഖത്തെ പാടുകള്‍ മാറാനും കുരുക്കള്‍ പോലുളള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതേറെ നല്ലതാണ്. കോലരക്ക് മൂന്നു തരമുണ്ട്. മുഖത്തിനായി ഉപയോഗിയ്ക്കുന്നത് മഞ്ഞ വിഭാഗത്തിലുള്ളതാണ്. മറ്റുള്ളത് സാധാരണ രീതിയില്‍ മരുന്നുകള്‍ക്കായി ഉപയോഗിയ്ക്കാം. ഇത് തനിയെ മുഖത്തിടരുത്. മുഖത്തിന് കളര്‍ പിടിയ്ക്കാന്‍ വഴിയുണ്ട്. ഇത് ചുവന്ന നിറമാണ്.

ഇത് മിക്‌സിയുടെ ജാറിലിട്ട് നല്ലതു പോലെ പൊടിച്ചെടുക്കാം. ഇത് പിന്നീട് അരിച്ചെടുക്കാം. ഇത് അഴുക്കുകള്‍ നീക്കം ചെയ്യാന്‍ നല്ലതാണ്. ഇത് പിന്നീട് വായു കടക്കാത്ത പാത്രത്തില്‍ അടച്ചു വച്ച് സൂക്ഷിക്കാം. കോലരക്ക് കൊണ്ടുണ്ടാക്കാവുന്ന ഒരു ഫേസ് പായ്ക്കുണ്ട്. ഇതിനായി ഇതിനൊപ്പം ഉപയോഗിയ്ക്കുന്നത് നവരയരിയാണ്. ഞവരയരി എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇതും ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇതും ആയുര്‍വേദ കടകളില്‍ ലഭിയ്ക്കും.

ഇത് രണ്ടു തരത്തില്‍ ലഭിയ്ക്കും, കറുപ്പും ബ്രൗണ്‍ നിറത്തിലും. ഏതു വേണമെങ്കിലും ഉപയോഗിയ്ക്കുകയുമാകാം. ഞവരയരി വാങ്ങി കഴുകി നല്ലതു പോലെ വെയിലില്‍ വച്ച് ഉണക്കുക. പിന്നീട് ഇത് പൊടിച്ചു സൂക്ഷിയ്ക്കാം. പാല്‍, തേന്‍, ഉരുളക്കിഴങ്ങ് നീര്, തക്കാളി നീര് തുടങ്ങിയ ഏതില്‍ വേണമെങ്കിലും കലര്‍ത്തി ഉപയോഗിയ്ക്കാം. ഇത് മുഖത്തു പുരട്ടി തരികളോടെയാണ് ലഭിച്ചതെങ്കില്‍ ഇത് മസാജ് ചെയ്യരുത്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം. മുഖത്തിന് തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്. ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഇത് ഉപയോഗിച്ചാല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളും വരുത്താത്ത ഒന്നു കൂടിയാണിത്.

Related posts