കുടങ്ങല്‍ വെള്ളംത്തിന്റെ അതിശയിപ്പിക്കും ഗുണങ്ങള്‍ അറിയാമോ ആരോഗ്യം വര്‍ദ്ധിക്കും!… രോഗപ്രതിരോധശേഷി കൂട്ടും

രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും മികച്ച പാനീയമാണ് കുടങ്ങല്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം. വേനല്‍ക്കാലത്തെ അമിത ക്ഷീണവും നിര്‍ജലീകരണവും ഒഴിവാക്കാന്‍ സഹായിക്കുന്നു. മികച്ച ഉറക്കം പ്രദാനം ചെയ്യാനും അദ്ഭുതകരമായ കഴിവുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ദഹനപ്രക്രിയ സുഗമമാക്കും. അള്‍സറിന് പ്രതിവിധിയായി ഉപയോഗിക്കാം.
രക്തധമനികളിലെ ബ്ലോക്ക് നീക്കം ചെയ്യാനും സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഈ പാനീയം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉത്തമമാണ്. സന്ധിവാതം, സന്ധികളിലെ നീര് എന്നിവ ശമിപ്പിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്നതാണ് കുടങ്ങല്‍ ഇല വെള്ളം. നാഡികളുടെയും ഞരമ്പുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. കിഡ്‌നിയെ സംരക്ഷിക്കുന്ന ഈ പാനീയം മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്.
ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം കരളിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു ഈ അത്ഭുത പാനീയം. ചര്‍മരോഗങ്ങളെ അകറ്റി ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് ചര്‍മത്തിന് യൗവനം നല്‍കും.

Related posts