ഈ സമയം വര്‍ക്ക് ഔട്ട് ചെയ്തുനോക്കു

ദിവസം മുഴുവന്‍ ജോലിചെയ്ത് മടുത്ത് വരുമ്പോള്‍ പിന്നെ വ്യായാമം എന്ന് കേട്ടാല്‍ അത്ര താത്പര്യമൊന്നും തോന്നാനിടയില്ല. പക്ഷെ വൈകുന്നേരങ്ങളിലെ വ്യായാമം കൂടുതല്‍ ഗുണകരമാണെന്നാണ് പുതിയ പഠനത്തിലെ വെളിപ്പെടുത്തല്‍. വൈകുന്നേരം വ്യായാമം ചെയ്യുന്നത് ഉറക്കത്തേ ദോഷകരമായി ബാധിക്കുമെന്നാണ് പൊതുവില്‍ പറയപ്പെടുന്നതെങ്കിലും അരമണിക്കൂര്‍ വ്യായാമം ചെയ്താല്‍ ഉറക്കത്തിന് തടസ്സമുണ്ടാകില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. വിശപ്പ് നിയന്ത്രിക്കാം എന്ന ഗുണവും ഇതുവഴി ലഭിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിശപ്പിന്റെ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഗ്രെലിന്റെ ഉല്‍പ്പാദിപ്പിക്കുന്നതില്‍ കുറവുണ്ടാകുന്നതുകൊണ്ടാണ് ഇത്. വൈകിട്ട് ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ വ്യായാമം പൂര്‍ത്തിയാക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

share this post on...

Related posts