ഒരാള്‍ മുന്നില്‍ കുഴഞ്ഞുവീണാല്‍ ആദ്യം ഇക്കാര്യങ്ങള്‍ ചെയ്യണം


ജീവിതശൈലീരോഗങ്ങളുടെ കുരുക്കില്‍പ്പെട്ട കേരളീയരെ സംബന്ധിച്ചിടത്തോളം ഒരുപാട് രോഗങ്ങള്‍ ഏറിയും കുറഞ്ഞും ശല്യപ്പെടുത്തുന്ന ഒരുടലും മനസുമായാണ് പലരും മുന്നോട്ടുപോകുന്നത്. രോഗമില്ലാത്ത ഒരാളുമില്ല എന്നതാണ് സ്ഥിതി. ഗൗരവമുള്ള കാര്യങ്ങള്‍മുതല്‍ നിസാരമായ പ്രശ്‌നങ്ങള്‍ കൊണ്ടുവരെ മനുഷ്യന്‍ തളര്‍ന്നു വീഴാറുണ്ട് എന്നതിനാല്‍ തളര്‍ന്നുവീഴലിനെ ഗൗരവം കുറച്ചുകാണാനുമാവില്ല. എന്നാലും തളര്‍ന്നുവീഴുന്ന ആളെ എടുത്ത് അടുത്ത ആശുപത്രിയിലെത്തിക്കുന്നതാണ് പ്രാഥമിക കാര്യം എന്ന് ചിന്തിക്കരുത്. നമ്മുടെ മുന്നില്‍ ഒരാള്‍കുഴഞ്ഞുവീണാല്‍ നമുക്ക് ചിലതു ചെയ്യാനുണ്ട്. വൈദ്യ സഹായം ലഭിക്കാന്‍ വേണ്ടിയുള്ള ഓട്ടമൊന്നും കുഴഞ്ഞുവീണയാളുടെ ജീവന് സമാധാനമാകുന്നില്ല. ഹൃദയമിടിപ്പും ശ്വാസവും നിലച്ചയാളിനെ ബഹുദൂരം ഭദ്രമായി യാത്രചെയ്യിച്ച് എത്തിക്കുന്നത് ഒരു പ്രയോജനവും ചെയ്യുന്നില്ല. തളര്‍ന്നു വീണയാളുടെ അവസ്ഥപെട്ടെന്ന് പരിശോധിക്കുക ഇറുകിയ വസ്ത്രങ്ങള്‍ അയച്ച് ശ്വാസമുണ്ടെങ്കില്‍ വീശുകയും വെള്ളം തളിക്കുകയുമൊക്കെയാവാം. ആളിന്റെ അവസ്ഥമനസിലാക്കുകയാണ് ആദ്യം വേണ്ടത്. ഏറെനേരമായി നില്‍ക്കുന്ന ശ്വാസം മുട്ടലും നിര്‍ജ്ജലീകരണവും ഒക്കെ അനുഭവിക്കുന്ന ഒരാള്‍ തളര്‍ന്നുവീഴാന്‍ സാധ്യത ഏറെയാണ്. പെട്ടെന്ന് എഴുനേല്‍ക്കല്‍,ഭയപ്പെടുത്തുന്ന കാഴ്ചകാണല്‍ എന്നിവയുണ്ടങ്കില്‍ വീഴാനിടയുണ്ട്. വീഴുന്ന ആളുടെ പ്രായം പ്രധാനമാണ്. ഹൃദയാഘാതസാധ്യതയുള്ള മുതിര്‍ന്ന ആള്‍ക്കാര്‍ക്ക് ചെറുപ്പക്കാരെ അപേക്ഷിച്ച് കൃത്യമായ പരിചരണം വേണം.

share this post on...

Related posts