സ്വാദേറും.. ഇത്തിരിക്കുഞ്ഞന്‍ ഫല്‍സ

കേരളത്തിന്റെ വിദേശ ഫലത്തോട്ടത്തിലേക്കു ഒരു പുതിയ താരം കൂടി വിരുന്നെത്തി ഫല്‍സ. പാക്കിസ്ഥാനില്‍ നിന്നും വിരുന്നെത്തിയ പഴചെടിയാണിത്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന തൊണ്ടിപ്പഴവുമായി കായ്കള്‍ക്കും ഇലകള്‍ക്കും ചെറിയ സാദൃശ്യമുണ്ട് . ഏതു മണ്ണിലും നന്നായിഫലം തരുന്ന ഫല്‍സ ധാരാളം ചെറുശാഖകളോടെ ചെറിയ കുറ്റിച്ചെടി പോലെയാണ് വളര്‍ച്ച. ദീര്‍ഘവൃത്താകാരമായ ചെറിയ ഇലകള്‍, കടുപ്പം കുറഞ്ഞ തടി എന്നീ പ്രത്യേകതകളുമുണ്ട്.സാധാരണയായി ഉഷ്ണ – മിതോഷ്ണ കാലാവസ്ഥകളില്‍ വളര്‍ന്നു വരുന്നതായതിനാല്‍ കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരും. പച്ചനിറത്തില്‍ കാണപ്പെടുന്ന ഫല്‍സാ കായ്കള്‍ രണ്ടു മാസം കൊണ്ട് വിളയുമ്പോള്‍ ചുവപ്പു നിറവും പൂര്‍ണമായും പഴുക്കുമ്പോള്‍ ചുവപ്പു കലര്‍ന്ന കറുപ്പുനിറവുമായിത്തീരും. ഭക്ഷ്യയോഗ്യമായ പഴങ്ങള്‍ക്ക് മധുരവും നേരിയ പുളിയും കലര്‍ന്ന രുചിയാണ്. ഭക്ഷ്യപാനീയങ്ങള്‍ നിര്‍മിക്കാന്‍ ഫല്‍സാ പഴങ്ങള്‍ ഉപയോഗിക്കാം. ചെറുവിത്തുകള്‍ പാകി മുളപ്പിച്ചെടുത്ത തൈകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. പതിവെച്ച തൈകളും യോജിച്ചതാണ്. വെള്ളക്കെട്ടില്ലാത്ത മണ്ണില്‍ ജൈവ വളങ്ങള്‍ ചേര്‍ത്ത് ഫല്‍സ നടാം.

share this post on...

Related posts