ഡയബ്ബറ്റിക് ന്യൂറോപതിയെ കുറിച്ച ചില കാര്യങ്ങള്‍

ഡയബറ്റിക് ന്യൂറോപതി വിവിധ തരത്തിലുണ്ട്. ഏതുതരത്തിലുള്ള ന്യൂറോപതിയാണോ ബാധിച്ചിരിക്കുന്നത്, ശരീരത്തിലെ ഏതു നാഡികളെയാണോ ബാധിച്ചിരിക്കുന്നത് എന്നതനുസരിച്ചാണ് ഇതിന്റെ ലക്ഷണങ്ങള്‍. നാഡികള്‍ക്ക് ഒരിക്കല്‍ ക്ഷതം സംഭവിച്ചാല്‍ തിരിച്ച് പൂര്‍വാവസ്ഥയില്‍ എത്താനുള്ള സാധ്യത വിരളമാണെന്നത് ഈ സങ്കീര്‍ണത വരാതെ നോക്കേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്നു. ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന തരം ഇതാണ്. ഇത് ആദ്യം പാദങ്ങളെയും കാലുകളെയും പിന്നീട് കൈകളെയും കൈപ്പത്തികളെയും ബാധിക്കും. – ലക്ഷണങ്ങള്‍ കൈകാലുകള്‍ക്ക് തരിപ്പ്, വേദനയും ചൂടും അറിയാതിരിക്കുക, പുകച്ചില്‍, കടച്ചില്‍, ശക്തിയായ വേദന, ചെറിയ സ്പര്‍ശംപോലും ചിലര്‍ക്ക് ശക്തിയായ വേദനപോലെ അനുഭവപ്പെടുക.

ഓട്ടണോമിക് ന്യൂറോപതി-
നമ്മുടെ ഹൃദയം, ആമാശയം, മൂത്രസഞ്ചി, കുടല്‍, കണ്ണുകള്‍, ലൈംഗികാവയവങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നത് ഓട്ടണോമിക് നാഡീവ്യവസ്ഥയാണ്. ഇവിടങ്ങളിലെ നാഡികള്‍ക്ക് ക്ഷതം വരുന്ന അവസ്ഥയാണ് ഓട്ടണോമിക് ന്യൂറോപതി. ലക്ഷണങ്ങള്‍- രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുന്നത് മനസ്സിലാകാതിരിക്കുക (ഹൈപ്പോഗ്ലൈസീമിയ അണ്‍അവയര്‍നെസ്), മൂത്രത്തില്‍ പഴുപ്പ്, മൂത്രം പിടിച്ചുവയ്ക്കാന്‍ കഴിയാതിരിക്കുക, മൂത്രം പൂര്‍ണമായും പോകാതെ മൂത്രസഞ്ചിയില്‍ കിടക്കുക, ദഹനക്കുറവ്, മലബന്ധമോ വയറിളക്കമോ രണ്ടും കൂടെയോ ഉണ്ടാവുക, ശോധന ശരിയായി നടക്കാത്തതിനാല്‍ ഛര്‍ദി, വയറുവീര്‍ക്കല്‍, വിശപ്പില്ലായ്മ എന്നിവയും ഉണ്ടാകാറുണ്ട്.

റാഡികുലോപ്ലെക്‌സസ് ന്യൂറോപതി

ഇതിനെ പ്രോക്സിമല്‍ ന്യൂറോപതി എന്നും പറയാറുണ്ട്. തുടകള്‍, നിതംബങ്ങള്‍, കാലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ നാഡികളെയാണ് ഇതു ബാധിക്കുന്നത്.
ലക്ഷണങ്ങള്‍- സാധാരണയായി ശരീരത്തിന്റെ ഒരു ഭാഗത്തുമാത്രമാണ് കാണാറുള്ളത്. ചിലപ്പോള്‍ മറ്റേ ഭാഗത്തുമുണ്ടാകാം. ശക്തിയായ വേദന, പേശീതളര്‍ച്ച, ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ട്, ശരീരഭാരം കുറയുക.

മോണോ ന്യൂറോപതി

ഒരു പ്രത്യേക നാഡിയെമാത്രം ബാധിക്കുന്ന അവസ്ഥ. സാധാരണയായി മുഖത്തോ ശരീരത്തിന്റെ മധ്യഭാഗത്തോ കാലിലോ ഉള്ള നാഡികളെയാണ് ബാധിക്കാറുള്ളത്. വളരെ പെട്ടെന്നാണ് ഉണ്ടാകാറുള്ളത് എന്നുള്ളതും ചികിത്സിക്കാതെതന്നെ കുറച്ചുമാസങ്ങള്‍കൊണ്ട് ലക്ഷണങ്ങള്‍ ഇല്ലാതാകുമെന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്. ഏതു നാഡിയെയാണ് ബാധിച്ചത് എന്നതിനെ ആശ്രയിച്ചായിരിക്കും ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍- കാലിലോ കാല്‍പ്പാദത്തിലോ വേദന, നടുവേദന, തുടയിലോ വയറിലോ നെഞ്ചിലോ വേദന, രണ്ടായി കാണുക, കണ്ണിനു പുറകില്‍ വേദന, മുഖം ഒരു വശത്തേക്ക് കോടുക, കാഴ്ച കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നത് പ്രമേഹരോഗികളില്‍ കണ്ടുവരുന്ന ഒരുതരം കംപ്രഷണ്‍ ന്യൂറോപതിയാണ്.

share this post on...

Related posts