അറിയാം അരൂത എന്ന ഔഷധ സസ്യത്തെ

അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ് അരൂത. സംസ്‌കൃതത്തില്‍ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ഇംഗ്ലീഷ് നാമം Garden Rue എന്നാണ്. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്. അരൂതച്ചെടി തോട്ടങ്ങളില്‍ വച്ചുപിടിപ്പിച്ചാല്‍ പാമ്പുകള്‍ വരില്ല എന്നാണ് വിശ്വാസം. അരൂത ഏതെങ്കിലും വീടുകളില്‍ നിന്നാല്‍ ആ വീട്ടില്‍ ആര്‍ക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആര്‍ക്കെങ്കിലും അപസ്മാരം വന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അരുത് വീഴരുത് എന്നു പറയാന്‍തക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. ഇങ്ങനെ അരുത് എന്നുള്ളതിനാല്‍ അരൂത എന്നപേര് വന്നതെന്നാണ് ഇതിന്റെ പേരിലെ ഐതീഹ്യം. സംസ്‌കൃതത്തില്‍ സന്താപഃ എന്നും പറയുന്നു. റൂട്ടാഗ്രാവിയോലന്‍സ് എന്നാണ് ശാസ്ത്രനാമം. റൂട്ടേസി എന്ന കുടുംബത്തില്‍ പെടുന്നു. ഈ സസ്യത്തിന്റെ ഇലകള്‍ കൈക്കുള്ളില്‍ വച്ച് തിരുമ്മിയാല്‍ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. കൂടാതെ ഈ ഇലകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്. നേത്രരോഗങ്ങള്‍ക്ക് ഈ സസ്യത്തിന്റെ ഇലകള്‍ കഴുത്തില്‍ കെട്ടിയിട്ടാല്‍ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന അപസ്മാരത്തിന് അരുതയിലയില്‍ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ എണ്ണയില്‍ തിളപ്പിച്ച് ദിവസത്തില്‍ ഒരുനേരം 10 തുള്ളികള്‍ വീതം നല്‍കിയാല്‍ ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു.

share this post on...

Related posts