ആപ്പിള്‍ ഐ മെസേജ്

ആപ്പിള്‍ ഉപകരണങ്ങളില്‍ മാത്രം ലഭ്യമായ മെസേജിങ് ആപ്ലിക്കേഷനാണ് ഐ മെസേജ്. ഐ മെസേജ് ഫെയ്‌സ് ടൈം സംവിധാനങ്ങള്‍ക്ക് എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ആപ്പിള്‍ പറയുന്നു. ഐ മെസേജ് സംവിധാനം ഉപയോഗിക്കുന്ന തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് ഉപയോക്താവിന്റെ ആശയവിനിമയങ്ങളിലേക്ക് പ്രവേശനം ലഭിക്കില്ല. മെസേജിങ് രംഗത്ത് ഉയര്‍ന്ന സ്വകാര്യത വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഐ മെസേജ്. പക്ഷെ ആപ്പിള്‍ ഉപകരണങ്ങളില്‍ മാത്രമേ ലഭ്യമാകൂ എന്ന് മാത്രം.മെസഞ്ചര്‍ വോയ്‌സ് കോള്‍, വീഡിയോ കോള്‍, കോണ്‍ഫറന്‍സ് കോള്‍, ഫയല്‍ ഷെയറിങ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന സേവനമാണ് വയര്‍. വ്യക്തിഗത ഉപയോഗത്തിന് ഈ സേവനം സൗജന്യമാണ്. എന്നാല്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി വയറിന്റെ പെയ്ഡ് സേവനവും ഉണ്ട്. ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ്, മാക് ഓസ്, ലിനക്‌സ് പ്ലാറ്റ്‌ഫോമുകളിലും ക്രോം, ഫയര്‍ഫോക്‌സ്, എഡ്ജ്, ഒപേര തുടങ്ങിയ ബ്രൗസറുകളിലും വയര്‍ പതിപ്പുകള്‍ ലഭ്യമാണ്.എല്ലാവര്‍ക്കും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ആപ്ലിക്കേഷനാണ് സിഗ്‌നല്‍. എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് ആണിത്. സന്ദേശങ്ങള്‍ താനെ പിന്‍വലിക്കപ്പെടുന്ന ഡിസപ്പിയറിങ് മെസേജ് പോലുള്ള സംവിധാനങ്ങള്‍ സിഗ്‌നലിലുണ്ട്. ഐഫോണ്‍, ആന്‍ഡ്രോയിഡ്, ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ സിഗ്‌നലിനുണ്ട്.

share this post on...

Related posts