നാഷണല്‍ ട്രാന്‍സ്പോര്‍ട് കാര്‍ഡ് : അറിയേണ്ടതെല്ലാം

കേന്ദ്ര ബജറ്റില്‍ പൊതുഗതാഗത സംവിധാനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. പ്രഖ്യാപനത്തില്‍ ഏറ്റവും പ്രാധാന്യമുളള ഒന്നാണ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ്. ദേശീയ ഗതാഗത നയത്തിന്റെ ഭാഗമാണിത്. രാജ്യത്ത് എല്ലായിടത്തും റോഡ്, റെയില്‍ യാത്രകള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാം. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ അവതരിപ്പിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് സംവിധാനത്തിന്റെ തുടര്‍ച്ചയായാണ് രാജ്യം മുഴുവന്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിലൂടെ വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുപേ കാര്‍ഡുകളാകും ഇവ. രാജ്യത്തെ പ്രധാന 25 ഓളം ബാങ്കുകള്‍ വഴി ഇവ ലഭ്യമാക്കും. ഈ കാര്‍ഡ് ഷോപ്പിങ്ങിനും ഉപയോഗിക്കാം. ഇതില്‍ നിക്ഷേപിച്ചിരിക്കുന്ന പണം സാധാരണ പോലെ നിങ്ങള്‍ക്ക് പിന്‍വലിച്ച് ഉപയോഗിക്കുകയും ചെയ്യാം. മെട്രോ, സബേര്‍ബന്‍ ട്രെയിനുകള്‍, ടോള്‍ കേന്ദ്രങ്ങള്‍, പാര്‍ക്കിങ് ഫീസ്, ബസ് തുടങ്ങിയ യാത്രകളുമായി ബന്ധപ്പെട്ട എല്ലാത്തിനും ഈ കാര്‍ഡ് ഉപയോഗിക്കാനാകും.

share this post on...

Related posts