സ്വീകരണമുറിയില്‍ സ്ഫടികഭരണിയില്‍ ഓടിക്കളിക്കുന്ന സ്വര്‍ണമത്സ്യത്തെ ഇനി പൂന്തോട്ടത്തില്‍ വിരിയിച്ചാലോ?

സ്വീകരണമുറിയില്‍ സ്ഫടികഭരണിയില്‍ ഓടിക്കളിക്കുന്ന സ്വര്‍ണമത്സ്യം വീടിന്റെ അകത്തളങ്ങള്‍ക്ക് അലങ്കാരമാണ്. ആതിഥേയനും അതിഥിക്കും കണ്ണിന് കുളുര്‍മയേകുന്ന സ്വര്‍ണ മത്സ്യങ്ങള്‍ ഒരുമിച്ച് പൂന്തോട്ടത്തില്‍ വളര്‍ന്നുനിന്നലോ?, അതെ സ്വര്‍ണമത്സ്യത്തിന്റെ രൂപത്തില്‍ കുലകളായി വിടര്‍ന്നു നില്‍ക്കുന്നത് ഗോള്‍ഡ് ഫിഷ് എന്ന് വിളിക്കപ്പെടുന്ന കൊളംനിയ ഗ്ലോറിയസ് എന്ന ചെടിയാണ്.നീണ്ടുരുണ്ട തണ്ടില്‍ ഇടതിങ്ങിവളരുന്ന, മെഴുകുപുരട്ടി മിനുസമാക്കിയതുപോലെയുള്ള ഇലകള്‍. ഇലകളുടെ നിറം നല്ല കടും പച്ച. ദീര്‍ഘായുസ്സുള്ള പൂച്ചെടി ഇതുകൊണ്ടൊക്കെ നമ്മുടെ പൂന്തോട്ടത്തിന് മിഴിവു നല്‍കുന്നതാണ് ഗോള്‍ഡ്ഫിഷ്. അകത്തളങ്ങളെ അലങ്കരിക്കാനും ഇത് ഉപയോഗിക്കാം. ഡോള്‍ഫിന്‍ പ്ലാന്റ് എന്നും ഈ ചെടിയെ വിളിച്ചു വരുന്നുണ്ട്.പ്രകൃതംസാധാരണയായി മരത്തിലോ മറ്റേതെങ്കിലും പ്രതലത്തിലോ പറ്റിപ്പിടിച്ചു വളരുന്നതാണിത്. എന്നാല്‍ പരാന്നഭോജിയല്ല തന്റെ ചുറ്റുവട്ടത്തുനിന്നും വളര്‍ച്ചയ്ക്കാവശ്യമായ പോഷകവും ഊര്‍ജവും വെള്ളവും ആഗിരണം ചെയ്യുന്നതാണിതിന്റെ രീതി. നില്‍ക്കാനുള്ള ഒരിടമായി മാത്രമേ ഗോള്‍ഡ്ഫിഷ് പ്രതലത്തെ കാണൂ.നടുന്നരീതിപൂന്തോട്ടങ്ങളിലെ ചുവരുകളിലും മരത്തിലും മരപ്പലകയിലും മാത്രമല്ല അലങ്കാരച്ചട്ടികളിലും ഇവയെ വളര്‍ത്തിയെടുക്കാം. തണ്ട് മുറിച്ചുനട്ടാണ് പ്രജനനം. നടുന്നചട്ടിയില്‍ മണ്ണിന്റെ ആവശ്യമില്ല. മരപ്പൊടി, ഇലപ്പൊടി, മണല്‍, പെര്‍മാംഗുലൈറ്റ്, വെര്‍മിക്കുലൈറ്റ് എന്നിവചേര്‍ത്തു തയ്യാറാക്കിയ മിശ്രിതം നിറച്ച അലങ്കാരച്ചട്ടികള്‍, പൂച്ചട്ടികള്‍, തൂക്കുചട്ടികള്‍ എന്നിവയില്‍ നട്ടുവളര്‍ത്തിയെടുക്കാം. വളര്‍ന്നു തുടങ്ങിയാല്‍ അറ്റം മുറിച്ചുകൊടുത്താല്‍ നല്ല ബുഷായി വളര്‍ന്നു പന്തലിക്കും. തൂക്കുചട്ടിയിലാണെങ്കില്‍ പുറത്തേക്ക് തൂങ്ങി വളര്‍ന്ന് പൂക്കളുണ്ടായാല്‍ നല്ല അഴകായിരിക്കും കാണാന്‍.വളംവേണംമാംസളമായ തണ്ടോടുകൂടി വളരെ ബുഷായി വളരുന്നതുകൊണ്ടുതന്നെ അതിന് ഇടയ്ക്കിടെ വളം നല്‍കണം. ഇലപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് എന്നിവ കലര്‍ത്തി പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ച് രണ്ടാഴ്ച ഇടവിട്ട് ഒഴിച്ചുകൊടുക്കാം. റോക്ക്‌ഫോസ്‌ഫേറ്റ് കല്‍ക്കി നേര്‍പ്പിച്ചതിന്റെ തെളിയും രണ്ടാഴ്ചയക്കിടയ്ക്ക് ഒഴിച്ചു കൊടുക്കണം.ജൈവ വള ഗ്രാന്യൂളുകളും ഇട്ടുകൊടുക്കാം. തൂക്കുചട്ടികളില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് ഇലയും നേര്‍മയില്‍ നനച്ചുകൊടുക്കണം ചുവട്ടില്‍ ഈര്‍പ്പം കുറഞ്ഞാലും കൂടിയാലും ഇലകള്‍ വാടിവീഴും അത് പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പുള്ള സമയത്തും വേനല്‍ക്കാലത്തും ഇതില്‍ നിറയെ പൂക്കളുണ്ടാകും. മഴക്കാലത്ത് പൂക്കളുണ്ടാകുന്നത് കുറവായിരിക്കും.സാധാരണ നഴ്‌സറികളില്‍ ഇതിന്റെ തൈകള്‍ വില്‍പ്പനയ്ക്കുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ അകത്തും പുറത്തും പൂന്തോട്ടങ്ങളില്‍ വളര്‍ത്തിയെടുക്കാവുന്ന ഇനമാണിത്. തണ്ടുകള്‍ മുറിച്ചു നട്ട് പോട്ടിങ് മിശ്രിതം നിറച്ച കവറുകളില്‍ പിടിപ്പിച്ചാല്‍ പുറത്തു വില്‍പ്പന നടത്തി വരുമാനമുണ്ടാക്കാം.

share this post on...

Related posts