അടുക്കള ജോലിയില്‍ ചില പൊടിക്കൈകള്‍

ആരോഗ്യസംരക്ഷണത്തിന് പല വിധത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നമ്മള്‍ നല്‍കിയില്ലെങ്കില്‍ അത് നമ്മളെ രോഗിയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഭക്ഷണത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികളും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. പലപ്പോഴും പച്ചക്കറികളില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് നമ്മുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നത്. വീട്ടമ്മമാരെ തലവേദനയില്‍ ആക്കുന്ന ഇത്തരത്തിലുള്ള പല വിധത്തിലുള്ള അടുക്കള പ്രതിസന്ധികളും ഉണ്ട്. ഇതിനെയെല്ലാം തരണം ചെയ്യുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. എന്താണെന്ന് നോക്കാം. പല വീട്ടമ്മമാരുടേയും പരാതികളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും ചീരയില രണ്ട് ദിവസം കഴിയുമ്പോഴേക്കും വാടുന്നു എന്നത്. എന്നാല്‍ ഇനി അതിന് പരിഹാരം കാണുന്നതിന് നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒന്നാണ് ചീരയുടെ വേര് മുറിക്കാതെ അത് വെള്ളത്തില്‍ ഇട്ട് വെച്ചിരുന്നാല്‍ ചീര എത്ര ദിവസം വേണമെന്നുണ്ടെങ്കിലും വാടാതിരിക്കാം. കാബേജിന്റെ മണം പലര്‍ക്കും ഇഷ്ടമാവണം എന്നില്ല. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല പൊടിക്കൈകളും പരീക്ഷിച്ചിട്ടുണ്ടാവും. എന്നാല്‍ ഒരു കഷ്ണം ബ്രഡ് ചേര്‍ത്ത് വേവിച്ചാല്‍ അത് കാബേജിന്റെ രൂക്ഷ ഗന്ധം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കാബേജ് വെള്ളത്തിലിട്ട് പുഴുങ്ങി ഉപയോഗിച്ചാല്‍ അത് നല്ല സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും കോളിഫല്‍റിന്റെ യഥാര്‍ത്ഥ സ്വാദ് ഉണ്ടാക്കുമ്പോള്‍ നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം പാല്‍ ചേര്‍ത്ത് വേവിച്ചാല്‍ മതി. ഇത് കോളിഫല്‍റിന്റെ യഥാര്‍ത്ഥ സ്വാദ് നിലനിര്‍ത്തുന്നു. അതിലൂടെ നമുക്ക് ആരോഗ്യമുള്ള ഗുണമുള്ള ഭക്ഷണം കഴിക്കുന്നതിനും സാധിക്കുന്നു.

share this post on...

Related posts