അടുക്കളയില്‍ ഒരു മിനി ബ്യൂട്ടിപാര്‍ലര്‍

കുടുംബത്തിലെ ജോലിത്തിരക്കള്‍ കാരണം വീട്ടമ്മമാരില്‍ പലര്‍ക്കും ബ്യൂട്ടിപാര്‍ലറെന്നത് സ്വപനമായി അവിശേഷിക്കാറാണ് പതിവ്. ബ്യൂട്ടിപാര്‍ലറില്‍ പോകുമ്പോഴുണ്ടാകുന്ന ഭാരിച്ച ചെലവാണ് പല ഇടത്തരം വീട്ടമ്മമാരെയും അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. എങ്കില്‍ ചെലവിനെക്കുറിച്ച് ആകുലപ്പെടേണ്ട. അടുക്കളയില്‍ തന്നെ ഒരു ബ്യൂട്ടിപാര്‍ലര്‍ ഒരുക്കാം. പഴങ്ങളും പച്ചക്കറികളും പാലും മുട്ടയുമൊക്കെ ഉപയോഗിച്ച് മികച്ച സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തയാറാക്കാം. ഒരുപാട് സമയം വേണ്ട,
ഒരിടത്തും പോകാതെ , ഇത്തരം പ്രകൃദത്ത വസ്തുക്കള്‍ ഉപയോഗിച്ച് മുഖസൗന്ദര്യം വീണ്ടെടുക്കാം. മൃദുലമായ ചര്‍മത്തിന് ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ മതി. എല്ലാ ദിവസവും രാത്രി മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക അരമണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകുക. ചെറിയൊരു പഞ്ഞി പാലില്‍ മുക്കി മുഖം തുടച്ചാല്‍ അഴുക്കു നീക്കാനാവും. മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഉരുളകിഴങ്ങ് നല്ലതാണ്. പകുതിയായി മുറിച്ച ഉരുളകിഴങ്ങിന്റെ ഒരു ഭാഗം വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കുക. ഇത് ഉടച്ച് മുഖത്തു പുരട്ടുക. അതിനുശേഷം മുഖം നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്യുക. ചര്‍മസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഒരുപോലെ മികച്ചതാണ് മുട്ട. ഒരു മുട്ട അടിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. എണ്ണമയം കൊണ്ട് കഷ്ടപ്പെടുന്നവര്‍ കോഴിമുട്ടയുടെ വെള്ളയും ഒരു ചെറുനാരങ്ങയുടെ നീരും കൂട്ടിയോജിപ്പിച്ച് മുഖത്തു പുരട്ടുക. പപ്പായ കഴിക്കാനുള്ളത് മത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉപകരിക്കും. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായ കുഴമ്പു പരുവത്തിലാക്കി തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. 15 മിനുറ്റിനു ശേഷം കഴുകി കളയുക. മുഖം തിളങ്ങും. തൈര് സ്ഥിരമായി മുഖത്തു പുരട്ടിയാല്‍ മുഖകാന്തി വര്‍ധിക്കും. കഴുത്തിലെ കറുപ്പു നിറം മാറ്റാനും ഇത് സഹായകരമാണ് തലയില്‍ തൈര് തേച്ച് കുളിക്കുന്നത് താരന്‍ ശമിക്കാന്‍ സഹായിക്കും. പച്ചക്കറികള്‍ വേവിക്കുന്ന വെള്ളം മുഖം കഴുകാന്‍ ഉപയോഗിക്കാം.

share this post on...

Related posts